May 17, 2024

തലപ്പുഴയിൽ രണ്ട് പേരെ കാണാതയതായി സംശയം: വയനാട് ഒറ്റപ്പെട്ടു: കാവും മന്ദത്ത് കാർ ഒലിച്ചുപോയി. വെള്ളപ്പൊക്കവും തുടരുന്നു: 26 ക്യാമ്പുകൾ തുറന്നു.

0
പല ഭാഗങ്ങളിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കാരണം വയനാട് പൂർണ്ണമായും ഒറ്റപ്പെട്ടു.
വൈത്തിരി പോലീസ് സ്റ്റേഷന് സമീപം   ഉരുൾപൊട്ടി ആളപായമില്ല റോഡിലേക്ക് മണ്ണ് ഒലിച്ച് എത്തിയതിനാൽ ഗതാഗതംപൂർണമായും തടസ്സപ്പെട്ടു
വയനാട് പൂർണമായും ഒറ്റപ്പെട്ടു മണ്ണിടിച്ചിൽ ഉള്ളതിനാൽ പാൽ ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു .കുറ്റിയാടി ചുരത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം താമരശ്ശേരി ചുരം ഗതാഗതം സ്തംഭിച്ചു
വയനാട്ടിൽ ഇതുവരെ 26 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
കോഴിക്കോട് മൈസൂർ പാതയിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
വാഹനങ്ങൾ വയനാട്ടിലേക്ക് എത്തുന്ന പേരിയ ചുരത്തിലൂടെ മാത്ര ദുഷ്കരമായി. വൈത്തിരിയിൽ ഒരാളെ കാണാതായി.
വൈത്തിരി പോലീസ് സ്റ്റേഷൻ ഭാഗികമായി തകർന്നു സ്റ്റേഷനുള്ളിൽ മണ്ണു നിറഞ്ഞു കിടക്കുന്നു.
പോലീസ് സ്റ്റേഷന് അടുത്തുള്ള ലക്ഷംവീട് കോളനിയിലാണ്  ഒരാൾ മണ്ണിനടിയിലുണ്ടന്ന് സംശയിക്കുന്നത്. 
വൈത്തിരി ഉരുൾപൊട്ടലിൽ   ലക്ഷംവീട് കോളനിയിലെ 2  വീട്  പൂർണ്ണമായും 7 വീടുകൾ  ഭാഗികമായും തകർന്നു.
തലപ്പുഴ പുതിയിടത്ത് ഉരുൾപൊട്ടി രണ്ട് പേരെ കാണാതായി സംശയം പറയുന്നുണ്ട്. വെള്ളമുണ്ടയിൽ നിന്നും കൽപ്പറ്റക്ക് പോയ നാലംഗ സംഘത്തിന്റെ കാർ കാവും മന്ദത്ത് ഒലിച്ചുപോയി. ആളപായമില്ല.അധികൃതർ ഇത് സ്ഥിരീകരിച്ചിട്ടില്ല.
ദുരിതത്തിന്റെ യഥാർത്ഥ വിവരങ്ങൾ ഏകോപിപ്പിക്കുന്നതേയുള്ളൂ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *