June 13, 2026

കുഴി നിലം വൃദ്ധ സദനത്തിൽ ഒറ്റപ്പെട്ട 30 പേരെയും നാട്ടുകാർ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങണമെന്ന് ജില്ലാ ഭരണകൂടം

0
IMG-20180809-WA0188
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി കുഴി നിലം വൃദ്ധസദനത്തിൽ ഒറ്റപ്പെട്ടു പോയ മുപ്പത് അന്തേവാസികളെയും നാട്ടുകാർ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ പേരിയയിൽ നിന്ന് കൊട്ട തോണി കൊണ്ടു വന്നാണ് തവിഞ്ഞാൽ പള്ളി വികാരി ഫാ: ആന്റോ മമ്പള്ളിയുടെ നേതൃത്വത്തിൽ മൂന്ന് മണിക്കൂർ കൊണ്ട് ഇവരെ രക്ഷപ്പെടുത്തിയത്. തവിഞ്ഞാൽ സെന്റ് തോമസ് യു.പി.സ്കൂളിൽ ഇവർക്കായി ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വയനാട്ടിൽ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതമാണുണ്ടായിട്ടുള്ളത്. സാധിക്കുന്ന എല്ലാവരും രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.കുറ്റ്യാടി ചുരത്തിൽ ഗതാഗതം പുനസ്ഥാപിച്ചെങ്കിലും മക്കിയാട് ചീപ്പാട്  റോഡിൽ വെള്ളം കയറിയതിനാൽ ചെറിയ വാഹനങ്ങൾക്ക് പോകാൻ കഴിയുന്നില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *