May 2, 2024

കെ എസ് ആർ ടി സി ഗ്യാരേജ് മീററിൽ മാനേജിംഗ്‌ ഡയറക്ടർ ടോമിൻ ജെ തച്ചങ്കരി ജീവനക്കാരുമായി സംവദിച്ചു.

0
09 1
കൽപറ്റ: കൽപറ്റ കെ എസ് ആർ ടി സി ഡിപ്പോയിൽ നടത്തിയ ഗ്യാരേജ് മീററിൽ വയനാട്ടിലെ മൂന്ന് ഡിപ്പോകളിൽ നിന്നും 300-ഓളം ജീവനക്കാർ പങ്കെടുത്തു.ചെയർമാൻ  ആന്റ് മാനേജിംഗ്‌ ഡയറക്ടർ ടോമിൻ ജെ തച്ചങ്കരി ജീവനക്കാരുമായി സംവദിച്ചു. കെ എസ് ആർ ടി സി പുന:രദ്ധാരണത്തിന്റെ പാതയിൽ ആണെന്നും എന്നോടൊപ്പം നിന്നുകൊണ്ട് കെ എസ് ആർ ടി സി യുടെ വളർച്ചക്ക് വേണ്ടി പ്രവർത്തിക്കണമെന്നും അദ്ദേഹം ജീവനക്കാരെ ഉത്ബോധിപ്പിച്ചു.കൂടുതൽ പൊതുമേഖല യാത്രസംവിധാനം ഉണ്ടാക്കുന്നതിന്റെ ഭാഗമായി 64- സർവ്വീസുകൾ ആരംഭിച്ചു.ഉടൻ തന്നെ ട്രയൽ റണ്ണിംഗ് ആരംഭിക്കുന്നതാണെന്നും സിഎംഡി പറഞ്ഞു. നോർത്ത് സോൺ എക്സിക്യൂട്ടിവ് ഡയറക്ടർ സി.വി.രാജേന്ദ്രൻ, സോണൽ ട്രാഫിക്ക് ഓഫീസർ ജോഷി ജോൺ, എ ഡബ്ല്യു എം.പ്രകാശ് ചന്ദ്ര, എ ടി ഒ ടി.വി.കോശി, സാജൻ സക്കറിയ, പി.എൽ.സുനിൽ സാലു ലോറൻസ്, വിജിലൻസ് ഓഫീസർ റസാഖ് കായങ്കി, എം.കെ.ജോയി, വി.എം.ഷാജി എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *