July 14, 2026

മുന്നറിയിപ്പ് :ജലനിരപ്പ് ഉയർന്നു: ബാണാസുര സാഗർ ഡാമിന്റെ ഷട്ടർ വീണ്ടും ഉയർത്തി: ജാഗ്രതാ നിർദ്ദേശം.

0
IMG-20180811-WA0413
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  നീരൊഴുക്ക് വർദ്ധിച്ചതിനാൽ ബാണാസുര ഡാമിന്റെ നാല് ഷട്ടറുകളും   പത്ത് സെന്റീമീറ്റർ കൂടി  ഉയർത്തി.

വയനാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയത്തിന് കാരണമാകുന്ന തരത്തിൽ ബാണാസുര സാഗർ ഡാമിന്റെ നാല് ഷട്ടറുകളും തുറക്കുകയും 190 സെന്റീമീറ്ററായി വർദ്ധിപ്പിക്കുയും ചെയ്തിരുന്നു. വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചപ്പോൾ നീരൊഴുക്ക് വർദ്ധിച്ചതാണ്  മറ്റ് നിർവ്വാഹമില്ലാതെ   ഇങ്ങനെ ഷട്ടറുകൾ ഉയർത്താൻ കാരണം. വെള്ളപ്പൊക്കത്തിനും വൻ കൃഷി നാശത്തിനും ഇത് കാരണമാകുകയും കോട്ടത്തറ പഞ്ചായത്ത് ഒറ്റപ്പെടുകയും ചെയ്തു. പ്രതിഷേധത്തെ തുടർന്ന് മഴ കുറഞപ്പോൾ ഷട്ടർ 160 സെന്റിമീറ്ററായി താഴ്ത്തി. ശനിയാഴച രാവിലെ വീണ്ടും മഴ കുറഞ്ഞപ്പോൾ 80 സെന്റിമീറ്ററായി ചുരുക്കി. എന്നാൽ ഉച്ചകഴിഞ്ഞ് മഴ ശക്തമാവുകയും നീരൊഴുക്ക് വർദ്ധിക്കുകയും ചെയ്തതിനാൽ വൈകുന്നേരം ആറരയോടെ  ഷട്ടർ 90 സെന്റിമീറ്റർ ആയി ഉയർത്തി. മഴ കൂടിയാൽ ഇത് വീണ്ടും പത്ത് സെന്റിമീറ്ററും പിന്നീട്   പഴയ പടിയും  ഉയർത്തേണ്ടി വരുമെന്നും മറ്റ് പരിഹാരമാർഗ്ഗങ്ങൾ ഇല്ലന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഡാം അധികൃതർ അറിയിച്ചു. എന്നാൽ ബീച്ചനഹള്ളി ഡാമിന്റെ ഷട്ടറുകൾ തുറന്നിരിക്കുന്നതിനാൽ അവിടെ ഷട്ടർ അടച്ചാൽ മാത്രമെ വെള്ള പ്പൊക്കത്തിന് സാധ്യതയുള്ളൂവെന്നും എഞ്ചിനീയർമാർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *