ഡാമിന്റെ ഷട്ടർ ഒന്നര മീറ്റർ ഉയർത്തി.: വയനാട്ടിൽ വീടുകളിൽ പോകാൻ കഴിയാതെ കാൽ ലക്ഷം പേർ.
കൽപ്പറ്റ:
വയനാട് ജില്ലയിൽ തിങ്കളാഴ്ച്ചയും മഴക്കെടുതിക്ക് ശമനമില്ല.
പൊഴുതന പഞ്ചായത്തിൽ ഈ മാസം എട്ടാം തിയതി മുതൽ തുടർച്ചയായി മൂന്ന് തവണ ഉരുൾപൊട്ടിയ കുറിച്യർ മലയിൽ കഴിഞ്ഞ രാത്രിയിലും ശക്തമായ ഉരുൾ പൊട്ടൽ .ഞായറാഴ്ച രാതി 10.45-നും അർദ്ധരാത്രി 1.30 നും തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിക്കുമാണ് വൻ ഉരുൾപൊട്ടൽ ഉണ്ടായത്. ആളുകൾ നേരത്തെ തന്നെ ഒഴിഞ്ഞതിനാൽ ആളപായമില്ല: ഭീകരമായ ശബ്ദമാണ് കേട്ടതെന്ന് ക്യാമ്പിൽ കഴിയുന്ന പ്രദേശവാസികൾ പറഞ്ഞു. ഇതിന് സമീപത്തെ മേൽമുറി പ്രദേശത്ത് നിന്നും ഉരുൾപൊട്ടലുണ്ടായ സേട്ടക്കുന്ന് പ്രദേശത്തു നിന്നും ആളൊഴിഞ്ഞിട്ടുണ്ട്. മൂന്നുറ് കുടുംബങ്ങളാണ് ഇവിടെ ഉള്ളത്. ആളപായമില്ല.
ബാണാസുര ഡാമിന്റെ വൃഷ്ടി പ്രദേശത്തും ചെറിയ തോതിൽ തിങ്കളാഴ്ച പകൽ സമയത്ത് ഉരുൾപൊട്ടലുണ്ടായി. എട്ടാം തിയതി ഉരുൾപൊട്ടി ദമ്പതികൾ മരിച്ച തലപ്പുഴ മക്കിമലയിൽ ചെറിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായി. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബാണാസുര ഡാമിന്റെ ഷട്ടർ ഒന്നര മീറ്ററായി ഉയർത്തി.
വയനാട് ജില്ലയിൽ റെഡ് അലർട്ട് തുടരുന്നതിനാൽ 160 അംഗം സൈന്യം ക്യാമ്പ് ചെയ്യുന്നുണ്ട്. 124 ക്യാമ്പുകളിലായി 3600 കുടുംബങ്ങളിലെ 14000 പേർ ദുരിതാശ്വാസ ക്യാമ്പുകളിലും അത്ര തന്നെ പേർ ബന്ധു വീടുകളിലും അയൽ വീടുകളിലുമാണ്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച്ചയും അവധി നൽകിയിട്ടുണ്ട്.





Leave a Reply