Breaking Newട: പഞ്ചാര കൊല്ലിയിൽ കൂടുതൽ വീടുകളും മൃഗങ്ങളും മണ്ണിനടിയിൽ.ആളപായമില്ല. 60 കുടുംബങ്ങളെ മാറ്റി.
പഞ്ചാരകൊല്ലിയിൽ ഇന്നലെ രാത്രി ഉണ്ടായ ഉരുൾപൊട്ടലിലിൽ അഞ്ചിലധികം വീടുകൾ മണ്ണിനടിയിൽപ്പെട്ടതായി പ്രദേശവാസികൾ. ആർക്കും ആളപായമില്ല. 60 കുടുംബങ്ങളെ കുറ്റിമൂലയിലേക്കും പിലാക്കാവിലേക്കും മാറ്റി. വനം ,റവന്യൂ, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് രാത്രി എല്ലാവരെയും മാറ്റിയത്. മൃഗങ്ങളും കൃഷിയും മണ്ണിനടിയിലായി. ലക്ഷങ്ങളുടെ നഷ്ട മാണ് ഉണ്ടായതെന്നും ഏതൊക്കെ വീടുകളാണ് മണ്ണിനടിയിൽപ്പെട്ടതെന്നും നേരം വെളുത്താൽ മാത്രമെ അറിയൂവെന്നും മാനന്തവാടി മുനിസിപ്പൽ കൗൺസിലർ മുജീബ് കോടിയോടൻ പറഞ്ഞു.





Leave a Reply