August 16, 2026

ഷാനവാസ്‌ എം പി യുടെ സഹായത്താൽ 2500 കിലോ അവശ്യ ഭക്ഷ്യസാധനങ്ങളും മരുന്നുകളും ഡൽഹിയിൽ നിന്നും വായനാട്ടിലേയ്ക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
ഷാനവാസ്‌ എം പി യുടെ സഹായത്താൽ 2500 കിലോ അവശ്യ ഭക്ഷ്യസാധനങ്ങളും  മരുന്നുകളും ഡൽഹിയിൽ നിന്നും വായനാട്ടിലേയ്ക്ക്    . ഡൽഹിയിലെ മലയാളി നഴ്സുമാരുടെ നേതൃത്വത്തിൽ വയനാട്ടിലെ  ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അരിയും,മറ്റു അവശ്യ സാധനങ്ങളും,മരുന്നുകളും ഇന്ന് വയനാട്ടിലേക്ക് .ആദ്യഘട്ടത്തിൽ 2500 കിലോ സാധനങ്ങളാണ് ഉടൻ വയനാട്ടിൽ  എത്തുന്നത് .ആഴ്ചയിൽ ഇതേ രീതിയിൽ രണ്ടും മൂന്നും തവണ സാധനങ്ങൾ വയനാട്ടിൽ എത്തിക്കാനാണ് തീരുമാനം .നഴ്‌സിംഗ് യൂണിയൻ ഭാരവാഹി വിപിൻ ചന്ദുവിന്റെ  നേതൃത്വത്തിൽ നടന്ന തീരുമാനം എം പി യെ അറിയിച്ചിരുന്നു .തീരുമാനം കേട്ടയുടൻ എം. പി  യുടെ ഡൽഹി ഓഫീസ് പ്രവർത്തനങ്ങക്ക് സജ്ജമാക്കുകയും  അയക്കാനുള്ള ഏർപ്പാടുകളും  അതിനുള്ള സൗകര്യങ്ങളും  ചെയ്യുകയുമായിരുന്നു .2500 കിലോ ഭക്ഷണ സാധനങ്ങളിൽ അരി ,ഗോതമ്പ് പൊടി ,ഓയിൽ ,പഞ്ചസാര ,പരിപ്പ് ,ചെറുപയർ ,ബിസ്‌ക്കറ്റ്സ് ,കറി പൗഡറുകൾ തുടങ്ങിയവയും  കൂടാതെ സാനിറ്ററി നാപ്കിൻസ് ,മരുന്നുകൾ മുതലായ  സാധനങ്ങളുമാണ്  വയനാട്ടിലേക്ക് പോകുന്നത്. ആദ്യഘട്ടത്തിൽ ILBS യിൽ നിന്നും മാത്രമായി സ്വരൂപിച്ച സാധങ്ങളാണ് അയച്ചിട്ടുള്ളത് .വരും ദിവസങ്ങളിൽ പുതിയ  തുണിത്തരങ്ങൾ ഉൾപ്പെടെയുള്ള  കൂടുതൽ അവശ്യ സാധങ്ങൾ ഡൽഹിയിൽ നിന്നും വായനാട്ടിലെത്തുമെന്നും എം. ഐ ഷാനവാസ്‌ എം. പി അറിയിച്ചു.            #ഡൽഹി  കേരളത്തോടൊപ്പം
#KERALAFLOODRELIEF
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *