May 8, 2024

മൺകൂനയെ നോക്കി വിറങ്ങലിച്ച് അമ്മു: ചന്ദ്രനടക്കം ആറ് കുടുംബങ്ങൾക്കും ഇനി ജീവിതം ചോദ്യചിഹ്നം .

0
മാനന്തവാടി: 
അയൽവാസിയായ അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ നിൽക്കുമ്പോൾ തൊട്ടുടുത്ത മലയിൽ നിന്ന് ഭീകരമായ    ശബ്ദം കേട്ടപ്പോൾ അമ്മു കരുതിയില്ല, അത് 

തന്റേയും അയൽവാസികളായ അഞ്ച് പേരുടെയും വീടും സ്ഥലവും   ആയിരിക്കുമെന്ന് .  ജീവൻ രക്ഷപ്പെടുത്താനുള്ള ശ്രമമായിരുന്നു എല്ലാവർക്കും .അണിഞ വസ്ത്രങ്ങളുമായി അബ്ദുള്ളയുടെ വീട്ടിലുണ്ടായിരുന്നവരെല്ലാം ഇറങ്ങിയോടി. ശാരദ എന്ന താളുമുട്ട് വീട്ടിൽ അമ്മുവിന്റെ ഭർത്താവ്  മണി നേരത്തെ ക്യാൻസർ ബാധിച്ച് മരിച്ചതാണ്. നാല് മക്കളാണിവർക്ക്. ഒരു മകൾ മാത്രമാണിപ്പോൾ കൂടെയുള്ളത്. കൂലിപ്പണിയെടുത്താണ് കുടുംബം  പുലർത്തിയിരുന്നത്. ജീവിത കാലമത്രയും പണിയെടുത്ത് സമ്പാദിച്ച പത്ത് സെന്റ് സ്ഥലവും വീടുമാണ് ഒറ്റരാത്രി കൊണ്ട് മൺകൂനയായി മാറിയത്. 

പ്രദേശവാസികളെ  ഉടൻ മാറ്റിയതിനാൽ   ആളപായമില്ലാതെ വലിയ ദുരന്തം അവസാനിച്ചു. . 60 കുടുംബങ്ങളെയാണ്  കുറ്റിമൂലയിലേക്കും പിലാക്കാവിലേക്കും മാറ്റിയത്.  പൂച്ചിക്കൽ സദാനന്ദൻ,  പൂച്ചിക്കൽ സോമൻ, 
വാഴപ്പള്ളിക്കുന്നേൽ ചന്ദ്രൻ , മുണ്ടൂർ ചന്ദ്രൻ , ,  പട്ടത്തറ  മണിയൻ എന്നിവരുടെ വീടുകളാണ് മണ്ണിനടിയിലായത്. അമ്മുവിന്റേതിന്  സമാനമായിരുന്നു ഇവരുടേയും ജീവിതം. സമ്പാദിച്ചതെല്ലാം  വെറും മണ്ണായി മുന്നിൽ കണ്ടപ്പോൾ പലർക്കും ഒന്ന് കരയാൻ പോലും പറ്റിയില്ല.  ആശ്വസിപ്പിക്കാൻ പലരും എത്തിയെങ്കിലും അവരെയൊന്നും കാണാൻ കഴിയാതെ ഒരു മങ്ങൽ മാത്രമായിരുന്നു ചന്ദ്രന്റെയും അമ്മുവിന്റെയുമെല്ലാം കണ്ണുകളിൽ

വ്യാഴാഴ്ച  വൈകുന്നേരം നാല് മണിക്ക് മണ്ണിടിച്ചിൽ ആരംഭിച്ചതിനാൽ തൊട്ടടുത്ത പൊട്ടകണ്ടത്തിൽ അബ്ദുള്ള കുട്ടിയുടെ വീട്ടിലായിരുന്നു ഇവർ ഉണ്ടായിരുന്നത്. അതു കൊണ്ട് മാത്രമാണ് എല്ലാവർക്ക് ജീവൻ മാത്രം തിരിച്ചു കിട്ടിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *