August 17, 2026

ക്യാമ്പുകളുടെപ്രവര്‍ത്തനം തടസപ്പെടുത്തുന്നവര്‍ക്കെതിരെ നടപടി

0
By ന്യൂസ് വയനാട് ബ്യൂറോ

ദുരിതാശ്വാസ ക്യാമ്പുകളിലെ റിലീഫ് പ്രവര്‍ത്തനം തടസപ്പെടുത്തുകയോ ബന്ധപ്പെട്ട ' ഉദ്യോഗസ്ഥരെ ഭീഷണിപ്പെടു ത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുമെന്ന്  ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ അറിയിച്ചു. ക്യാമ്പുകളില്‍ റിലീഫ് പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ക്യാമ്പ് ഓഫീസറെ സഹായിക്കാന്‍ മറ്റ്  വകുപ്പുകളില്‍ നി് നാല് പേരെ നിയോഗിച്ചതായി കളക്ടര്‍ അറിയിച്ചു. ക്യാമ്പിലെ റിലീഫ് പ്രവര്‍ത്തനത്തില്‍ ക്യാമ്പ് ഓഫീസറെ സഹായിക്കാന്‍ രണ്ട് പേരെയും ദുരിതാശ്വാസ കേന്ദ്രങ്ങളുടെ പരിസരത്തോ സമീപ പ്രദേശങ്ങളിലൊ ഒറ്റപ്പെട്ട് '് കഴിയുന്നവര്‍ക്ക് സാധനങ്ങള്‍ എത്തിക്കാന്‍ രണ്ട് പേരെയുമാണ് നിയോഗിച്ചിട്ടുള്ളത്. ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണ്ണമായും ബോധ്യപ്പെട്ടാൽ  മാത്രമെ സഹായം ലഭിക്കുകയുള്ളു.  ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക്‌മേല്‍ യാതൊരുവിധ സമ്മര്‍ദവും അനുവദിക്കുകയില്ല.ക്യാമ്പിനു പുറത്തുളളവരുടെ സഹായ അഭ്യര്‍ത്ഥനയില്‍ തീരുമാനമെടുക്കാനുളള പൂര്‍ണ്ണാധികാരം ക്യാമ്പ് ഓഫീസര്‍ക്കായിരിക്കും. ക്യാമ്പുകളില്‍ സഹായം എത്തിക്കുവര്‍ ക്യാമ്പിന്റെ ചുമതലയുള്ള  ഓഫീസറില്‍ നിും രസീതി വാങ്ങണം. സഹായം ആവശ്യമുള്ളവര്‍ക്ക് ജില്ലാ കേന്ദ്രത്തിലും(04936 204151, 9207985027) താലൂക്കുകളിലും( 04936 255229,04935 240231, 04936 220296)  പ്രവര്‍ത്തിക്കു കട്രോള്‍ റൂമുകളില്‍ അറിയിക്കാം.കൂടാതെ ടോള്‍ ഫ്രീ നമ്പറായ 1077 ലും വിളിക്കാം. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *