August 17, 2026

ദുരിതാശ്വാസ സാധന വിതരണം മാനന്തവാടിയിലും കേന്ദ്രം

0
By ന്യൂസ് വയനാട് ബ്യൂറോ
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതവും ഫലപ്രദവുമാക്കുന്നതിന്റെ ഭാഗമായി മാനന്തവാടി സബ് കളക്ടര്‍ ഓഫീസിനോട് അനുബന്ധിച്ച് മറ്റൊരു ദുരിതാശ്വാസ വിതരണ കേന്ദ്രം തുടങ്ങിയതായി ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ അറിയിച്ചു.  നിലവില്‍ വയനാട് കളക്‌ട്രേറ്റ് കേന്ദ്രീകരിച്ചാണ് സാധനങ്ങളുടെ സംഭരണവും വിതരണവും നടക്കുന്നത്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ശുചിത്വം പാലിക്കാന്‍ ദുരിതബാധിതരും ഉദ്യോഗസ്ഥരും സന്നദ്ധ സാമൂഹ്യ പ്രവര്‍ത്തകരും പരമാവധി ശ്രദ്ധിക്കണം. പൂര്‍ണ്ണമായും മാലിന്യമുക്തമാണെ്ന്ന്  ഉറപ്പ് വരുത്തിയ ശേഷമെ കുടിവെള്ളം ഉപയോഗിക്കാവു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാനും മാനസിക സമ്മര്‍ദ്ദം  ലഘൂകരിക്കാനും സോഷ്യോ സൈക്യാട്രിക് കൗസിലര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെൂം കളക്ടര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *