April 18, 2024

അഭയാർത്ഥികളെപ്പോലെ അവർ ഞങ്ങളെ കാത്തിരുന്നു: വയനാട്ടിലെ വീടുകളിൽ അടുപ്പ് പുകയാതെ ദിവസങ്ങളായി.

0
Img 20180818 Wa0374 1
കൽപ്പറ്റ:

'ഞങ്ങളെത്തിയപ്പോൾ കോളനിയിൽ അവർ അഭയാർത്ഥികളെപ്പോലെ കാത്തു നിൽക്കുകയായിരുന്നു'' വയനാട്ടിലെ ഒരു കോളനിയിലെ  ഭക്ഷണ കിറ്റ് വിതരണം ചെയ്യാൻ പോയ ഒരു സന്നദ്ധ പ്രവർത്തകന്റെ വാക്കുകളായിരുന്നു ഇത്. " ഞങ്ങൾക്ക് തുണി വേണ്ട സാറെ, അരി മതി , " കൽപ്പറ്റ നഗരത്തിനടുത്ത്  മറ്റൊരു കോളനിയിൽ തുണിയുമായി പോയ സാമൂഹ്യ പ്രവർത്തകനോട്  കോളനിവാസികൾ പറഞ്ഞതിങ്ങനെയായിരുന്നു. 



വയനാട്​ പട്ടിണിയിലമരുന്നു

: വയനാട്​ ജില്ലയിലെ വലിയൊരു വിഭാഗം ജനങ്ങൾ കടുത്ത പട്ടിണിയിലേക്ക്​. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും അടക്കമുള്ള കാലവർഷ​ക്കെടുതികൾ നേരിട്ട്​ ബാധിച്ചിട്ടില്ലെങ്കിലും  നാട്​ വൻ പ്രതിസന്ധികളിൽപെട്ടുഴലു​േമ്പാൾ അഷ്​ടിക്ക്​ വകയില്ലായായത്​ ആയിരങ്ങൾക്കാണ്​. ജില്ലയിലെ കൂലിപ്പണിക്കാരായ സാധാരണക്കാർക്ക്​ പണിയില്ലാതായിട്ട്​ ദിവസങ്ങളായി. കാലവർഷം കനത്തുപെയ്യാൻ തുടങ്ങിയശേഷം പണിക്കുപോകാൻ കഴിയാത്ത ആദിവാസികളും സാധാരണക്കാരും ചെറുകിട കർഷകരുമടക്കം ഒ​േട്ടറെ​േപ്പർ ദാരിദ്ര്യത്തെ അഭിമുഖീകരിക്കുകയാണ്​. 

‘കാലവർഷ കെടുതികൾക്കിരയായവരെ ദുരിതാശ്വാസ ക്യാമ്പുകളിൽ മാറ്റിപ്പാർക്കുകയും സർക്കാറും സന്നദ്ധ സംഘടനകളുമൊക്കെ അവർക്ക്​ വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്യുന്നുണ്ട്​. എന്നാൽ, വീട്ടിൽ വെള്ളം കയറിയില്ലെന്നതൊഴിച്ചാൽ ഞങ്ങൾ നേരിടുന്ന പ്രതിസന്ധി പറഞ്ഞറിയിക്കാനാവാത്തതാണ്​. അന്നന്ന്​ ജോലി ചെയ്​ത്​ ജീവിക്കുന്നയാളുകളാണ്​ ഞങ്ങൾ. ചുറുുപാടും വെള്ളം കയറി ഒറ്റപ്പെടുകയും കനത്ത മഴ തുടരുകയും ചെയ്യുന്നതിനാൽ പണിക്കൊന്നും പോകാനാവില്ല. ഇപ്പോൾ വീട്ടിൽ അടുപ്പ്​ പുകയാത്ത അവസ്​ഥയാണ്​. ’ വെങ്ങപ്പള്ളി പഞ്ചായത്തിലെ തെക്കുംതറയിൽ കൂലിപ്പണിക്കാരനായ ഗോപിനാഥ്​ പറയുന്നു. പനമരത്ത്​ വാടകവീട്ടിൽ താമസിച്ച്​ കൂലിപ്പണിയെടുക്കുന്ന അബ്​ദുറസാഖും ഇതേ അനുഭവം പങ്കുവെക്കുന്നു. 

വാഴകൃഷി, നെൽകൃഷി, തോട്ടപ്പണി, മരംമുറി, നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ കൂലിപ്പണിയെടുക്കുന്നവരാണ്​ വയനാട്ടിലെ ജനങ്ങളിൽ അധികവും. ജോലിയില്ലാ​തായതോടെ നിത്യവൃത്തിക്ക്​ ഏ​െറ ബുദ്ധിമുട്ടുകയാണിവർ. ജില്ലയിൽ പ്രളയദുരിത  ബാധിതരല്ലാത്ത ആദിവാസി കോളനികളിലുള്ളവരും കടുത്ത പട്ടിണിയിലാ​ണ്​. വെള്ളം കയറിയ കോളനികളിലുള്ളവരെ അധികൃതർ സംരക്ഷിക്കു​േമ്പാൾ പട്ടിണിയിൽ കഴിയുന്ന തങ്ങൾ അവഗണിക്കപ്പെടുകയാണെന്ന്​ കോട്ടത്തറ പുഷ്​പത്തൂർ​ കോളനിയിലെ കെമ്പി പറയുന്നു. ഇതിനടുത്ത്​ വീട്ടിയേരി, കാലാറ, ചെ​മ്പ്രാട്ട്​കുന്ന്​ തുടങ്ങി നിരവധി കോളനികളിലുള്ള ആദിവാസികളും പണിയൊന്നുമില്ലാതെ പട്ടിണിയിലാണ്​. ഇതര ജില്ലകളിൽനിന്നെത്തുന്ന സഹായങ്ങളും ദുരിതബാധിത പ്രദേശങ്ങളിലും ക്യാമ്പുകളിലും മാത്രമായൊതുങ്ങുന്നു. 

തെക്കുംതറ കാരാറ്റപ്പടിയിൽ ദിവസങ്ങളായി വെള്ളംകയറി ഒറ്റപ്പെട്ട്​ കിടക്കുന്ന മാമ്പിലിച്ചകുന്ന്​, പൊന്ന​േങ്കാട്​കുന്ന്​ എന്നിവിടങ്ങളിലുള്ളവർക്ക്​ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതായിട്ട്​ ദിവസങ്ങളായി. ജില്ലയിൽ ഇത്തരത്തിലുള്ള നിരവധി സ്​ഥലങ്ങളിൽ പട്ടിണി പിടിമുറുക്കിത്തുടങ്ങി. ആളുകളുടെ കൈയിൽ പണമില്ലാത്തതിനാൽ നാട്ടിൻപുറങ്ങളിലെ കടകളിൽ കച്ചവടം നാലിലൊന്നായി കുറഞ്ഞതായി കച്ചവടക്കാരും പറയുന്നു. ഇൗ പ്രതിസന്ധി ഘട്ടത്തിൽ പിടിച്ചുനിൽക്കാൻ സർക്കാർ സഹായത്തിനെത്തണമെന്ന ആവശ്യമാണ്​ വയനാട്ടിലെ സാധാരണക്കാർ ഉയർത്തുന്നത്​.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *