August 9, 2026

കാലവർഷക്കെടുതി:ഇന്‍ഷൂറന്‍സ് തുക വിതരണം : എല്‍.ഐ.സി നോഡല്‍ ഓഫീസറെ നിയമിച്ചു

0
IMG-20180818-WA0049
By ന്യൂസ് വയനാട് ബ്യൂറോ
കാലവര്‍ഷക്കെടുതില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും ഗുരുതരമായി അംഗവൈകല്യം സംഭവിച്ചവര്‍ക്കും ഇന്‍ഷൂറന്‍സ് തുക വിതരണം ചെയ്യുന്നത് വേഗത്തിലാക്കാന്‍ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ്  ഇന്ത്യ (എല്‍.ഐ.സി) ജില്ലയില്‍ പ്രത്യേകം നോഡല്‍ ഓഫീസറെ നിയമിച്ചു. കല്‍പ്പറ്റ ബ്രാഞ്ച് മാനേജര്‍ പി.സി ബാബുവിനെയാണ്  ഇതിനായി ചുമതലപ്പെടുത്തിയത്. ഇന്‍ഷൂറന്‍സ് റഗുലേറ്ററി ആന്റ് ഡവലപ്പ്‌മെന്റ്  അതോറിറ്റി (ഐ.ആര്‍.ഡി.എ)യുടെ നിര്‍ദ്ദേശമനുസരിച്ചാണ് നടപടി. അര്‍ഹതയുളള എല്ലാ കേസുകളിലും നടപടിക്രമങ്ങള്‍ ലഘൂകരിച്ച് എത്രയും പെട്ടെന്ന് തുക വിതരണം ചെയ്യുമെന്ന് നോഡല്‍ ഓഫീസര്‍ പറഞ്ഞു.  ബാങ്കുകളില്‍  അക്കൗണ്ട് തുറക്കുമ്പോള്‍ ഇന്‍ഷൂറന്‍സ് സൗകര്യം ലഭിക്കുന്നുണ്ടെന്നും ഇത്തരത്തില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്ലെയിം സംബന്ധിച്ച വിവരങ്ങള്‍ക്ക് മുഴുവന്‍ സമയവും നോഡല്‍ ഓഫീസറെ ബന്ധപ്പെടാം. ഫോണ്‍.9496220783.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *