March 29, 2024

വയനാട്ടിൽ റിലീഫ് പ്രവർത്തനം നടത്തുന്നവരുടെ അടിയന്തര ശ്രദ്ധക്ക്: ഇത് മുഴുവൻ നിങ്ങൾ വായിച്ച ശേഷം ഷെയർ ചെയ്യണം

0
Img 20180818 Wa0216
വയനാട്ടിൽ റിലീഫ് പ്രവർത്തനം നടത്തുന്നവരുടെ അടിയന്തര ശ്രദ്ധക്ക്: ഇത് മുഴുവൻ നിങ്ങൾ വായിച്ച ശേഷം ഷെയർ ചെയ്യണം.
വയനാടിന്റെ മഴക്കെടുതി തുടങ്ങിയതു മുതൽ വാർത്തകൾ കേട്ടറിഞ്ഞ് ധാരാളം സുമനസുകൾ സഹായവുമായി വയനാട്ടിലെത്തി. കോടികണക്കിന് രൂപയുടെ സാധന സാമഗ്രികൾ ജില്ലാ ഭരണകൂടം വഴി വിതരണം ചെയ്തു. എന്നാൽ ഇനിയും താഴെ പറയുന്ന സാധനങ്ങൾ അത്യാവശ്യമാണ്. അതു കൊണ്ട്  ഇനി റിലീഫ് പ്രവർത്തനവുമായി വരുന്നവർ എല്ലാവരും ഒരേ സാധനങ്ങളുമായി വരാതെ അത്യാവശ്യം എന്താണന്ന് അന്വേഷിച്ച ശേഷം റിലീഫ് പ്രവർത്തനം നടത്തുന്നത് നന്നായിരിക്കും.
     വയനാട് ജില്ലയിൽ 52000 കുടുംബങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്. വീട് തകർന്ന് പോയ ആ വിഭാഗത്തിലെ അയ്യായിരത്തിലധികം പേർക്ക്  ക്യാമ്പുകളിൽ നിന്ന് പോകുമ്പോൾ നനയാതെ കൂരയിൽ കിടന്നുറങ്ങുന്നതിന് സിൽപോളിൻ ഷീറ്റുകൾ ( വലുത് ) അത്യാവശ്യമാണ്. അതുപോലെ അവരിൽ പലർക്കും കട്ടിലുകൾ ഇല്ല. ആയതിനാൽ നിലത്ത് വിരിക്കുന്നതിന് അയ്യായിരത്തിലധികം പ്ലാസ്റ്റിക് ഷീറ്റുകളും ( 'പായ ക്യാമ്പിൽ നിന്ന് കിട്ടിയിട്ടുണ്ട്.) അത്യാവശ്യമാണ്. 
   സാമ്പത്തിക ശേഷി ഉള്ള റീലീഫ് പ്രവർത്തകരാണങ്കിൽ കുറേ കുടുബങ്ങൾക്കെങ്കിലും ഫോൾഡിംഗ് റെഡിമെയ്ഡ് കട്ടിലുകളും കമ്പിളി പുതപ്പുകളും കിട്ടിയാൽ നന്നായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചു വിടുന്നതിനാൽ വിതരണത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടാതിരിക്കാൻ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുക
ശ്രദ്ധിക്കുക: കോളനികളിൽ നേരിട്ടുള്ള വിതരണം പരമാവധി ഇനി ഒഴിവാക്കുന്നതായിരിക്കും നല്ലത്. നിങ്ങൾ നടത്തുന്ന സന്നദ്ധ പ്രവർത്തനത്തിന് ഡോക്യുമെന്റേഷൻ ആവശ്യമാണങ്കിൽ ഉദ്യോഗസ്ഥരോട് അക്കാര്യം പറഞ്ഞാൽ അവർ അതിനുള്ള സൗകര്യം ചെയ്ത് തരുന്നതായിരിക്കും.
     ട്രൈബൽ പ്രൊമോട്ടർമാർ വഴിയോ  TE0 മാർക്കു നേരിട്ടോ 
ഒറ്റപ്പെട്ട ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ വിവരം കൈമാറാവുന്നതാണ്.
     മറ്റു ജില്ലകളിൽ നിന്ന് സഹായമെത്തിക്കുന്നവർ
കഴിവതും ഈ മാർഗ്ഗം സ്വീകരിക്കുക.
വിശ്വസ്തരായ
സന്നദ്ധ പ്രവർത്തകരുമായി ബന്ധമില്ലാത്തവർ TE0 യുമായി ബന്ധപ്പെട്ട് മാത്രം സഹായമെത്തിക്കുന്നതിന് ശ്രമിക്കുക.
      പലരും വളരെ കഷ്ടപ്പെട്ട് ശേഖരിക്കുന്ന സാധനങ്ങളാണ്  സഹജീവികൾക്കെത്തിക്കുന്നത്.
അത് അർഹമായ കരങ്ങളിൽ
ഉചിതമായ മാർഗ്ഗത്തിൽ തന്നെ
എത്തേണ്ടതുണ്ട്.
ബന്ധപ്പെടേണ്ട നമ്പരുകൾ:
*മാനന്തവാടി താലൂക്ക്*
9496070342:TDO മാനന്തവാടി
9496070375: ശ്രീകല,TEO പനമരം
9496070376: ദിലീപ്, TEO മാനന്തവാടി, എടവക
9496070377: ഗണേശ്,TEO തവിഞ്ഞാൽ
9496070378: നജുമുദ്ദീൻ,TEO തിരുനെല്ലി
9496070379: അനിൽ കുമാർ,TEO വെള്ളമുണ്ട, തൊണ്ടർനാട്
*വൈത്തിരി താലൂക്ക്*
9496070333: വാണിദാസ്, പ്രൊജക്ട് ഓഫീസർ, വയനാട്
*ബത്തേരി താലൂക്ക്*
9496070341: ഇസ്മയിൽ, TDO ബത്തേരി
വയനാടിന്റെ ദുരന്തമുഖത്ത് നിങ്ങൾ നൽകിയ സഹായങ്ങൾക്കും സഹകരണത്തിനും നന്ദി.
(സി.വി.ഷിബു, കേരളഭൂഷണം, വയനാട് ബ്യൂറോ ചീഫ് , 965634 7995)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *