June 13, 2026

തവിഞ്ഞാലിൽ വീടിരിക്കുന്ന സ്ഥലവും കൃഷിയിടവും നിരങ്ങി നീങ്ങുന്നു. വീട്ടുകാരെ ഒഴിപ്പിച്ചു

0
IMG-20180819-WA0051
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി .: തവിഞ്ഞാലിൽ വീടിരിക്കുന്ന സ്ഥലവും കൃഷിയിടവും നിരങ്ങി നീങ്ങുന്നു. വീട്ടുകാരെ ഒഴിപ്പിച്ചു .ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം  കല്ലുങ്കൽ സെബാസ്റ്റ്യന്റെ വീടിരിക്കുന്ന സ്ഥലമാണ് നിരങ്ങി നീങ്ങുന്നത്. രണ്ട് ദിവസം മുമ്പ് ഭൂമിക്ക് വിള്ളൽ ആരംഭിച്ചപ്പോൾ ഇവർ മാറി താമസിച്ചു. ഒരേക്കർ  കൃഷിയിടത്തിലാണ് വിള്ളലും നിരങ്ങി നീങ്ങലും .തൊട്ടടുത്ത പറയിടം  ജോസിന്റെ  ഒന്നര ഏക്കർ സ്ഥലത്തും ഇതേ പ്രതിഭാസമുണ്ട്. കുന്ന് ഇടിഞ്ഞ് വയൽ നികന്ന് കൊണ്ടിരിക്കുകയാണ്. റവന്യൂ, പൊലീസ് അധികാരികൾ സ്ഥലത്തെത്തി. ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധനക്കെത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *