July 14, 2026

വയനാട്ടിൽ മഴ കുറഞ്ഞു: ദുരിതം കുറയുന്നില്ല: 28000 പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ

0
IMG_20180819_162637
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മഴ കുറഞ്ഞെങ്കിലും വയനാട്ടിൽ മഴക്കെടുതി കുറയുന്നില്ല .202 ദുരിതാശ്വാസ ക്യാമ്പുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. 28000 ത്തിലധികം പേർ ഇപ്പോഴും ക്യാമ്പുകളിലാണ്. പനമരത്തും  കുറു മണി, കുപ്പാടിത്തറ ,വെണ്ണിയോട് പ്രദേശങ്ങൾ ഇപ്പോഴും വെള്ളപ്പൊക്കത്തിലാണ്. തവിഞ്ഞാൽ ഒഴക്കോടിയിൽ ഭൂമി നിരങ്ങി നീങ്ങുന്ന പ്രതിഭാസത്തെ തുടർന്ന് മൂന്ന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.  വെള്ളം ഇറങ്ങിയ പ്രദേശങ്ങളിൽ ജനങ്ങൾ തിരിച്ച് വീടുകളിലെത്തി  വൃത്തിയാക്കി തുടങ്ങി. എന്നാൽ പലയിടത്തും  മണ്ണിടിച്ചിലും  കിണർ ഇടിഞ് താഴുന്നതും തുടരുകയാണ്. കിണറുകളിൽ വെള്ളം കയറി പലർക്കും കുടിവെള്ളം മുടങ്ങി. ശുദ്ധജലം കിട്ടാതെ പലയിടത്തും ജനങ്ങൾ ബുദ്ധിമുട്ടിലാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *