July 14, 2026

കേസുകളില്ല സർ, ചോദ്യം ചെയ്യലുമില്ല, ലോക്കപ്പ് കാലിയാണ്: ഇവിടെയുള്ളത് കനിവിന്റെ കരസ്പർശം മാത്രം.

0
IMG-20180820-WA0012
By ന്യൂസ് വയനാട് ബ്യൂറോ
സി.വി.ഷിബു.
മാനന്തവാടി:

കഴിഞ്ഞ ഒരാഴ്ചയായി മാനന്തവാടി സർക്കിളിലെ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ കുറഞ്ഞു. ലോക്കപ്പുകൾ കാലിയാണ്. വയർലെസുകളിൽ പ്രതികളുടെ വിവരങ്ങളില്ല. എഫ്.ഐ.ആർ. ഇല്ല.രണ്ട് ദിവസമായി മാനന്തവാടി  സ്റ്റേഷന് പുറത്ത് വലിയ ആൾക്കൂട്ടമാണ്.  വല്ല പോലീസ് സ്റ്റേഷൻ മാർച്ചോ മറ്റോ ആയിരിക്കുമെന്ന്  കരുതിയാൽ തെറ്റി. ,പോലീസുകാർ   ജീപ്പിൽ നിന്ന് കിറ്റ് വിതരണം ചെയ്യുന്നു, സ്റ്റേഷനിലെ എല്ലാ മുറികളിലും നിറയെ ഭക്ഷ്യ ധാന്യങ്ങൾ അടുക്കി വെച്ചിരിക്കുന്നു. ആകെ മൊത്തം ഒരു മാവേലി സ്‌റ്റോറോ മറ്റോ ആണെന്ന് തോന്നിപോവും , ഒരു മുറിയിൽ കുറേ എസ്.പി.സി. കേഡറ്റുകൾ ഭക്ഷ്യ വസ്തുക്കൾ പാക്ക് ചെയ്യുന്നു .കാലവർഷകെടുതി മൂലം ദുരിതമനുഭവിക്കുന്ന തങ്ങളുടെ സഹജീവികൾക്ക് നൽകുവാനുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണ മാണവിടെ നടക്കുന്നത് , മാനന്തവാടി ഡി.വൈ.എസ്.പി. എം.കെ. ദേവസ്യയുടെ നേതൃത്വത്തിൽ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് റൂറൽ പോലീസ് സ്റ്റേഷനുകൾക്ക് കീഴിലുള്ള ജനമൈത്രി പോലീസ് ശേഖരിച്ച ഭക്ഷ്യ വസ്തുക്കളുടെ വിതരണമാണിവിടെ നടക്കുന്നത് , നിത്യോപയോഗ സാധനങ്ങളായ അരി , പഞ്ചസാര .ചെറുപയർ , കടല , വെളിച്ചെണ്ണ, മിനറൽ വാട്ടർ  തുടങ്ങി ഒരു കുടുംബത്തിന് ദൈനം ദിന ജീവിതത്തിനാവശ്യമായ സകല വസ്തക്കളും ഈ കിറ്റിലുണ്ട് .  വിവിധ ജില്ലകളിൽ നിന്ന് പോലീസ് ശേഖരിച്ച ഭക്ഷ്യ വസ്തുക്കൾ മാനന്തവാടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളാണ് കിറ്റുകളാക്കുന്നത് . ഇന്നലെ ആയിരത്തിലധികം പേരും  ഇന്ന് ഉച്ചവരെ 1500  പേരുമാണ്  കിറ്റ് കൈപറ്റിയത് , മുൻകൂട്ടി സ്റ്റേഷനിൽ പേര് റജിസ്റ്റർ ചെയ്തവർക്കാണ് കിറ്റ് നൽകുന്നത് .നാളെ കിറ്റ് ലഭിക്കുവാൻ പേര് രജിസ്റ്റർ ചെയ്യവാനുള്ളവരുടെ വൻ നിര തന്നെ കാണാമായിരുന്നു.

                            സഹജീവി സ്നേഹത്തിന്റെ മഹനീയ  മാതൃകയാണ് മാനന്തവാടി പോലീസ് കാഴ്ചവെച്ചത് .ദുരിതമനുഭവിക്കുന്നവർക്ക് താങ്ങും തണലുമായി തങ്ങളുണ്ട് കൂടെ എന്ന് വിളിച്ചറിയിക്കുകയാണവർ , പോലീസ് സ്‌റ്റേഷൻ ജനങ്ങൾക്കുള്ള  ജനസേവന കേന്ദ്രങ്ങളാണെന്ന് തെളിയിക്കുകയാണ് ഈ പോലീസുകാർ.വയനാടിന് സാന്ത്വന സ്പർശമാകാൻ ജില്ലക്ക് പുറത്ത് നിന്ന് സാധനങ്ങളുമായി വരുന്നവരും  സ്റ്റേഷനിലേക്ക്  ആവശ്യമായവ  എല്ലാം നൽകുന്നു. കൊങ്കൺ റയിൽവേ സ്റ്റാഫ് സമാഹരിച്ച സാധനങ്ങളുമായി  റീജിയണൽ ട്രാഫിക്  മാനേജർ എസ്. വിനയകുമാറിന്റെ നേതൃത്വത്തിൽ എട്ട് പേരെത്തി സ്റ്റേഷനിലേക്ക് അവശ്യസാധനങ്ങൾ കൈമാറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *