May 2, 2024

ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നടപടി തുടങ്ങി: സന്നദ്ധസംഘടനകള്‍, വ്യക്തികള്‍ രജിസ്റ്റര്‍ ചെയ്യണം

0
ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപടികള്‍ തുടങ്ങി. ശുചീകരണ പ്രവര്‍ത്തനത്തിന് താല്‍പര്യമുളള  സന്നദ്ധസംഘടനകള്‍, വ്യക്തികള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടിഡയറക്ടര്‍ അറിയിച്ചു.
ശൂചീകരണ പ്രവര്‍ത്തനത്തിന്  സന്നദ്ധ പ്രവര്‍ത്തകരെ വിന്യസിപ്പിക്കുന്നതിന്  ജില്ലാ ഹരിതകേരളമിഷന്റെയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തില്‍ പരിശീലനവും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയിലെ കോളേജ്, ഹയര്‍ സെക്കന്ററി സ്‌കൂള്‍, എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍മാര്‍, ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ എന്നിവരുടെ സംയുക്തയോഗം കല്‍പ്പറ്റ അഫാസ് ഓഡിറ്റോറിയത്തില്‍  ചേര്‍ന്നു. താലൂക്ക്, പഞ്ചായത്ത് അടിസ്ഥാനത്തില്‍ എന്‍.എസ്.എസ്, എന്‍.സി.സി വളണ്ടിയര്‍മാര്‍ക്കുളള പരിശീലനം ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ഇന്ന് (ആഗസ്റ്റ് 20) മാനന്തവാടി ഗവ. കോളേജ്, കലക്ടറേറ്റ് എ.പി.ജെ.ഹാള്‍ എന്നിവിടങ്ങളില്‍ നടക്കും.ഇത്തരത്തില്‍ പരിശീലനം ലഭിച്ച വളണ്ടിയര്‍മാരുടെ സേവനം ഗ്രാമപ്പഞ്ചായത്ത് തലങ്ങളില്‍ ലഭ്യമാക്കും. ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ.സുധീര്‍ കിഷന്‍, ശുചിത്വമിഷന്‍ അസി. കോര്‍ഡിനേറ്റര്‍മാരായ എ.കെ.രാജേഷ്, എം.പി.രാജേന്ദ്രന്‍, പ്രോഗ്രാം ഓഫീസര്‍ കെ.അനൂപ് എന്നിവര്‍ പരിശീലത്തിന് നേതൃത്വം നല്‍കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *