August 17, 2026

മഴക്കെടുതി പുനരധിവാസം : ഏകോപന യോഗം ഇന്ന്

0
By ന്യൂസ് വയനാട് ബ്യൂറോ
മഴക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ
പുനരധിവാസത്തെക്കുറിച്ച് ആലോചിക്കുന്നതിന് ഇന്ന് ഉച്ചയ്ക്ക് 4.30 ന് ജില്ലാ
ആസൂത്രണഭവനിൽ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും.
ജനപ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, മതമേലദ്ധ്യക്ഷന്മാർ, ദൃശ്യ ശ്രവ്യ
മാദ്ധ്യമ പ്രതിനിധികൾ, മറ്റ് സഹായസഹകരണം നൽകുവാൻ താൽപ്പര്യമുള്ളവരും
പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ദുരിതാശ്വാസ ക്യമ്പുകളിൽ കഴിയുന്നവർക്ക്
ജില്ലയുടെ അകത്തുനിന്നും പുറത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും സഹായം 
ലഭിക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും വീടുകളിലേക്ക് തിരിച്ചുപോകാൻ
കഴിയാത്ത 500 കുടുംബങ്ങളെ പുനരധിവസിപ്പിക്കണം. ഇതുവരെ ലഭിച്ച
സഹായസഹകരണങ്ങൾക്ക് ജില്ലാ കളക്ടർ നന്ദി രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *