May 7, 2024

വീട് വൃത്തി വൃത്തിയാക്കുന്നവരുടെ ശ്രദ്ധക്ക് : മാലിന്യങ്ങൾ ശേഖരിക്കാൻ സന്നദ്ധ പ്രവർത്തകർ വരും

0
പ്രളയത്തിന് ശേഷം വീണ്ടുമൊരു മാലിന്യ പ്രശ്നവും പരിസ്ഥിതി നാശവും  നമ്മുടെ നാട്ടിൽ ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണിത്.  വീടും പരിസരവും വൃത്തിയാക്കുന്നതിന് പരിസ്ഥിതി സൗഹൃദമായ ക്ലീൻ അപ് വയനാട് എന്ന യജ്ഞം വയനാട്ടിൽ തുടങ്ങിയിട്ടുണ്ട്.  ഇതേ രീതിയിൽ മറ്റ് ജില്ലകളിലും മാലിന്യശേഖരണത്തിന് നടപടികൾ തുടങ്ങിയിട്ടുണ്ട്.

        മാലിന്യശേഖരണം, വേർതിരിക്കൽ ,മാലിന്യം കൊണ്ടുപോകൽ, സംസ്കരണം തുടങ്ങി നാല് മേഖലകളാക്കി തിരിച്ചാണ് പ്രവർത്തനം. ശുചിത്വമിഷൻ, ഹരിത കേരളം, കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങൾ, ഡി.ടി.പി.സി. സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് ,ഗ്ലാസ്സ്, മെറ്റൽ , ഇലക്ട്രോണിക്, ഇലക്ട്രിക്കൽ തുടങ്ങി വിവിധ തരത്തിലാണ് ശേഖരണവും സംസ്കരണവും. ഒരു വാർഡിൽ 25 വളണ്ടിയർമാർ ഇതിനായി പ്രവർത്തിക്കും. തുടർച്ചയായി മൂന്ന് ദിവസം ഇത് തുടരും .കൂടാതെ ഓരോ പഞ്ചായത്തിലും ഓരോ കോഡിനേറ്റർമാർ ഇതിനായി ചുമതല വഹിക്കും .ശേഖരിക്കുന്ന മാലിന്യങ്ങൾ  ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ ഉറവുമായി സഹകരിച്ച്  അംഗീകൃത ഏജൻസികൾക്ക് കൈമാറും. 
         ഇപ്പോൾ ശൂചീകരണ പ്രവർത്തനങ്ങളിൽ ഏർ പ്പെട്ടിരിക്കുന്നവർ അജൈവമാലിന്യങ്ങൾ കത്തിക്കാതെയും  കുഴിച്ചുമൂടാതെയും  പ്രത്യേകം  ശ്രദ്ധിക്കുമല്ലോ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *