September 12, 2026

ദുരിതബാധിതർക്ക് കൈത്താങ്ങായി പുരോഹിത കുടുംബം.

0
IMG-20180821-WA0027
By ന്യൂസ് വയനാട് ബ്യൂറോ
ദുരിതബാധിതർക്ക് കൈത്താങ്ങായി പുരോഹിത കുടുംബം.

കൽപ്പറ്റ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി  പുരോഹിത കുടുംബം.  മക്കളെ പഠിപ്പിക്കുന്നതിന് നീക്കിവെച്ച അര ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഓർത്തഡോക്സ് സഭയിലെ ബത്തേരി ഭദ്രാസനത്തിലെ  പുൽപ്പള്ളി  സെന്റ് ജോർജ്  ഇടവക വികാരി ഫാ.ജോർജ് തോമസ്  പാട്ടുപാളയും  കുടുംബവുമാണ് സമൂഹത്തിന് പുതിയ മാതൃകയായത്. ഫാ: ജോർജ് തോമസ്, ഭാര്യ: ജോസി ജോൺ, മക്കളായ ജോയ്സി ജോർജ് ,ബേസിൽ ജോർജ് എന്നിവർ ചേർന്നാണ് 
കലക്ട്രേറ്റിലെത്തി അര ലക്ഷം രൂപ  വയനാട് ജില്ലാ കലക്ടറെ ഏൽപ്പിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *