April 26, 2024

രണ്ട് മാസമായി പയിങ്ങാട്ടിരിയിൽ കുടിവെള്ളമില്ല.

0
Img 20180821 Wa0043
ജില്ലയിലെ തമിഴ് ബ്രാഹ്മിണ അഗ്രഹാരമായ പയിങ്ങാട്ടിരി ഗ്രാമത്തിൽ കുടിവെള്ളം കിട്ടാക്കനിയായി ഏകദേശം 2 മാസത്തോളമായി – പലതവണ വാട്ടർ അതോറിറ്റിയുമായി ബന്ധപെട്ടിട്ടും ഇത് എന്ന് പുനസ്ഥാപിക്കുമെന്നോ എന്നയാതൊരു ഉറപ്പും ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത് – അധികൃതരുടെ നിസ്സംഗമായ ഈ അവസ്ഥ ഗ്രാമത്തിൽ താമസിക്കുന്ന ആബാലവൃദ്ധം   ജനങ്ങളിൽ ദുരിതം കൂട്ടാൻ മാത്രമേ ഉപകരിക്കുന്നുള്ളൂ. നാളിതുവരെ മഴവെള്ളം സംഭരിച്ചു വെച്ചാണ് ഇവർ പ്രാഥമിക കൃത്യങ്ങളും മറ്റും നിർവഹിച്ചിരുന്നത് – എന്നാൽ മഴ മാറിയതോടെ വീണ്ടും ഇവരുടെ ജീവിതം ദുരിതത്തിലേക്കായി. ആകെയുള്ള പഞ്ചായത്ത് കിണറിൽ നിന്നും ഗ്രാമത്തിലെ തല മുതിർന്നയാളായ 95 വയസ്സിലും  ആരോഗ്യം ഒട്ടും വകവെയ്ക്കാതെ  പി.പി കൃഷ്ണയ്യർ  തന്റെ ആവശ്യങ്ങൾക്കായി വെള്ളം ചുമന്ന് കൊണ്ടുവരുന്ന ദൃശ്യമാണിത്-പ്രളയകെടുതി മൂലം വീട് ഉപേക്ഷിച്ചവർക്ക് പോലും കുടിവെള്ളം ലഭിക്കുമ്പോൾ ഇവരുടെ അവസ്ഥ നാൾക്ക് നാൾ ദുരിതമേറുകയാണ് – അധികൃതർ ഉടൻ അനാസ്ഥ കൈ വെടിഞ് കുടിവെള്ളം പുനസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് ബ്രാഹ്മിണ സന്നദ്ധ പ്രവർത്തകരുടെ നീക്കം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *