May 21, 2026

ക്യാമ്പിൽ നിന്ന് തിരിച്ചെത്തിയ കുടുംബങ്ങൾക്ക് മണ്ണിടിച്ചിൽ ഭീഷണി: തുശ്ശിലേരിയിൽ നാല് കുടുംബങ്ങളെ വീണ്ടും മാറ്റി

0
IMG-20180822-WA0057
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി പ്ലാമൂല അടിയ കോളനിയിലും സമീപത്തെ ഉളിക്കൽ പ്രദേശത്തും വീണ്ടും മണ്ണിടിച്ചിൽ. തൃശ്ശിലേരി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വീടുകളിലെത്തിയവരെ അപകട   ഭീഷണിയെ തുടർന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കഴിഞ്ഞ  16-ന് ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കോളനിയിലെ ശാന്ത, ചിന്നു, തേമ്പി , എന്നിവരുടെയും കൊടുകുളം ഉണ്ണികൃഷ്ണൻ, സരസ്വതി നിവാസ് കുഞ്ഞികൃഷ്ണ മാരാർ, ബീന നിവാസിൽ കൃഷ്ണമാരാർ, നാരായണൻ എന്നിവരുടെയും ഉളിക്കൽ പ്രദേശത്ത് ജോഗി , മാച്ചി, സീത, ജഡ്ഡി, വെള്ളി തിരുമ്മൻ എന്നിവരുടെ വീടുകൾ വാസയോഗ്യമല്ലാതായിരുന്നു .ഇവർ അടക്കം 75 കുടുംബങ്ങളിലെ മുന്നൂറോളം പേർ ഇപ്പോഴും ക്യാമ്പിലാണ്. തൃശ്ശിലേരി വില്ലേജ് ഓഫീസറും ഗ്രാമ പഞ്ചായത്തംഗം ടി. ശ്രീജയും കുടുംബശ്രീ പ്രോഗ്രാം മാനേജർ ആഷ പോളും സ്ഥലത്തെത്തി അപകട ഭീഷണി ഉള്ള  മാറ്റി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *