April 29, 2024

വിശ്വാസികൾ ദുരിതാശ്വാസ പ്രവർത്തനം തുടരണമെന്ന് മാർ ജോസ് പൊരുന്നേടം: കത്തോലിക്ക സഭ 3.5 കോടിയുടെ സഹായം നൽകി.

0
Img 20180822 Wa0053
വിശ്വാസികൾ ദുരിതാശ്വാസ പ്രവർത്തനം തുടരണമെന്ന് മാർ ജോസ് പൊരുന്നേടം: കത്തോലിക്ക സഭ 3.5 കോടിയുടെ സഹായം നൽകി.: 
കൽപ്പറ്റ: :
വിശ്വാസികൾ ദുരിതാശ്വാസ പ്രവർത്തനം തുടരണമെന്ന്  മാനന്തവാടി രൂപത  മെത്രാൻ  മാർ ജോസ് പൊരുന്നേടം  പറഞ്ഞു. മാനന്തവാടി രൂപത  ഇതുവരെ ദുരന്തമേഖലയിൽ  3.5 കോടിയുടെ സഹായം നൽകിയതായും ഇനിയും സഹായം തുടരുമെന്നും അദ്ദേഹം പറഞ്ഞു.  ആയിരം ക്വിന്റൽ അരിയും 200 ക്വിന്റൽ പഞ്ചസാരയും ഉൾപ്പടെയാണിത്. 
       ചുറ്റുമുള്ളവരുടെ ആവശ്യങ്ങളിലേക്ക് കണ്ണോടിക്കുകയും  പ്രത്യാശയോടെ ഈ പ്രതിസന്ധികളെ അതിജീവിക്കാന്‍ അവരെ പ്രാപ്തതരാക്കുകയുമാണ് വേണ്ടത് 
നാടിനെയും ജനതയെയും പുനസൃഷ്ടിക്കാനുള്ള ഉദ്യമത്തില്‍ പങ്കുചേരുകയും  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും കഴിയുന്നതുപോലെ ചെറുതുകകളാണെങ്കില്‍ പോലും സംഭാവനകള്‍ നല്കുകയും വേണം. 
രൂപത നടത്തുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും സഹകരിക്കണം.. ഇപ്പോള്‍ സഹകരിച്ചുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും ബിഷപ് നന്ദി പറഞ്ഞു. 
പ്രാര്‍ത്ഥനയിലും പ്രവര്‍ത്തനത്തിലും നമ്മുടെ  സഹോദരങ്ങളോടൊപ്പമാകാന്‍ ക്രൈസ്തവർ  കൂടുതല്‍ പ്രതിബദ്ധരാണ്. സ്നേഹവും സാഹോദര്യവും സേവനസന്നദ്ധതയും നമ്മുടെ ആത്മീയജീവിതത്തിന്‍റെ മുഖമുദ്രകളാണന്നും  
ബിഷപ് ജോസ് പൊരുന്നേടം പറഞ്ഞു.
തലശ്ശേരി ,തൃശൂർ അതിരൂപതകളുടെയും താമരശ്ശേരി, കർണാടകയിലെ ഭദ്രാവതി,  ബൽത്തങ്ങാടി രൂപതകളുടെയും  ഇവിടങ്ങളിലെ ഇടവകകളുടെയും സ്ഥാപനങ്ങളുടെയും ഭക്തസംഘടനകളുടെയും  സഹകരണത്തോടെയാണ് മൂന്നര കോടി രൂപയുടെ സഹായം ഇതുവരെ നൽകിയത്.ബൽത്തങ്ങാടി രൂപതയിൽ ആറ് ട്രക്കുകളിലായി 
 60 ടൺ അരിയെത്തിച്ചു. മണിപ്പാൽ മെഡിക്കൽ  കോളേജിൽ നിന്ന് 15 ലക്ഷം രൂപയുടെ മരുന്നും മെഡിക്കൽ ക്യാമ്പിനായി നൽകി.
 രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി     വഴിയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.  നൂറ് കണക്കിന് വളണ്ടിയർമാർ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. സെന്റ് ജോസഫ്സ് ആശുപത്രിയുടെയും മറ്റ് ഡോക്ടർമാരുടെയും സഹകരണത്തോടെ 20 മെഡിക്കൽ ക്യാമ്പുകൾ നടത്തുകയും സൗജന്യ മരുന്ന് വിതരണം നടത്തുകയും ചെയ്തു.  ഇനിയും  മെഡിക്കൽ ക്യാമ്പ് തുടരും. പള്ളികളും സ്കൂളുകളും സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാമ്പുകൾക്കായി തുറന്നു കൊടുത്തു. പ്രാദേശികമായി ജന പ്രതിനിധികളോട് ചേർന്ന് വൈദികർ, സന്യസ്തർ, ഭക്ത സംഘടനാ ഭാരവാഹികൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
  ജില്ലാ ഭരണകൂടം നടത്തുന്ന  പുനരധിവാസ പദ്ധതിയിൽ ഭാഗ ഭാക്കാകുമെന്നും  രൂപത കേന്ദ്രം അറിയിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *