May 18, 2024

കാലവർഷ കെടുതിയിൽ പാടേ തകർന്ന് മാനന്തവാടി കരിമാനി വെൺമണി റോഡ്

0
Img 20180822 123021

കനത്ത ഉറവയിൽ 100 മീറ്ററോളം റോഡ് പൂർണ്ണമായും തകർന്നു. റോഡ് തകർന്നതോടെ തെങ്ങിൻ തടികൾ റോഡിൽ ഇട്ടാണ്. ഇതുവഴി ഇപ്പോൾ  കാൽ നടയാത്രപോലും.

മാനന്തവാടിയിൽ നിന്നും വാളാടേക്ക് ഏളുപ്പത്തിൽ എത്താനുള്ള ഏക വഴിയാണ്  .കഴിഞ്ഞ അഴ്ച്ചയുണ്ടായ കാലവർഷകെടുതിയിലാണ് കരിമാനി വാം ടീ ഫാക്ടറിക്ക് മുന്നിലെ റോഡിൽ വലിയ ഉറവ രൂവപ്പെടുകയും . 100 മീറ്ററോളം റോഡ് പല സ്ഥലങ്ങളിലായി താഴ്ന്ന് പോകുകയും ചെയിതു. ഇതോടെ കാൽ നടയാത്ര പോലും അസാധ്യമായതോടെ. കരിമാനി പള്ളി വികാരി ഫാ. ജിൽസ് ഞവരക്കാട്ടിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ റോഡിൽ  തെങ്ങിൻതടികൾ  വെട്ടിയിട്ട് .താത്കാലിക നടപ്പാത ഉണ്ടാക്കിയെങ്കിലും .മാനന്തവാടി കണ്ണുർ റോഡിൽ പലസ്ഥലങ്ങളിലും ഗതാഗതടസം നേരിട്ടതോടെ പല വാഹനങ്ങളും ഇതു വഴി വന്നതോടെ റോഡ് വിണ്ടും പുർണ്ണമായും തകർന്നു ഇപ്പോൾ ഇതുവഴി  നാട്ട്കാർക്ക്  കാൽനടയാത്ര പോലും കഴിയാത്ത അവസ്ഥയാണ്. റോഡ് പുർണ്ണമായും തകർന്നതോടെ കരിമാനി കൊളങ്ങോട് വെൺമണി പ്രദേശത്തെ അളുകൾ കിലോമീറ്ററോളം ദൂരം യാത്ര ചെയിത് വേണം വീടുകളിൽ എത്താൻ ,ഇതു വഴി രണ്ടോളം ബസ്സുകൾ സർവ്വിസ് നടത്തിയിരുന്നേങ്കിലും റോഡ് തകർന്നതോടെ ബസ്സ് സർവ്വിസും നിലച്ചു. ചെറുകിട തേയില കർഷരുടെ ഫാക്റിയായ വാംടീയിലേക്ക് കർഷകർക്ക് തേയില ചപ്പ് പോലും കൊണ്ടുവരാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ .മാനന്തവാടി കണ്ണുർ റോഡിൽ ഗതാഗത തടസം നേരിടുമ്പോൾ ആശ്രയിക്കുന്ന ബദൽ പാത കൂടിയാണ് ഇത് .ഓണകഴിഞ്ഞ് സ്ക്കൂൾ തുറക്കും മുൻമ്പ് അധികൃതർ റോഡ് നന്നാക്കിയില്ലങ്കിൽ പ്രദേശത്തെ വിദ്യാർത്ഥികളും ദുരിതത്തിലാകും. കണ്ണുർ മാനന്തവാടിയിൽ ഗതാഗത തടസം പതിവായതോടെ നിരവധി വാഹനങ്ങൾ ഇതു വഴി എത്തുകയും റോഡ് തകർന്നതിനെ തുടർന്ന് തിരിച്ച് പോവുന്ന അവസ്ഥയും മാണ് ഇപ്പോൾ .അടിയന്തരമായി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ അവശ്യം

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *