May 22, 2026

വളണ്ടിയയർമാർക്ക് ആശ്വാസമായി കോസ്‌മോപോളിറ്റൻ ക്ലബ്ബ്

0
By ന്യൂസ് വയനാട് ബ്യൂറോ
ദുരിതാ ശ്വാസ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന വോളന്റിയർമാർക്ക് മുഴുവൻ സമയവും ചൂടുചായയും ബിസ്‌കറ്റുമായി കോസ്‌മോപോളിറ്റൻ ക്ലബ്ബ്. എ സ്.കെ.എം.ജെ സ്‌കൂളിലും
കൽപ്പറ്റ വേർഹൗസിലും പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് കളക്ടറേറ്റിലെ
ജില്ലാ ആസൂത്രണ ഭവനു സമീപം തയ്യാറാക്കിയ സ്റ്റാളിൽ നിന്ന് ചായയുണ്ടാക്കി എത്തിച്ചു
നൽകുകയാണ് ക്ലബ്ബ് അംഗങ്ങൾ. കളക്ടറേറ്റിൽ ജോലിയിൽ മുഴുകിയിരിക്കുന്ന ജീവനക്കാർക്കും ക്ലബ്ബിന്റെ വക ചായയുണ്ട്. ആശ്വാസ പ്രവർത്തനം വരുംദിവസ ങ്ങളിലും തുടരാനാണ് അംഗ ങ്ങളുടെ തീരുമാനം. 1947-ൽ ആരംഭിച്ച കോസ്‌മോപോളിറ്റൻ ക്ലബ്ബിൽ ഇപ്പോൾ
104 അംഗങ്ങളുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 10 വരെ കൽപ്പറ്റ ട്രാഫിക് ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ക്ലബ്ബ് ഇപ്പോൾ ചുഴലിയിലാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *