August 12, 2026

റോഡരുകില്‍ ശക്തമായ ഉറവ: പുല്‍പ്പള്ളി-സീതാമൗണ്ട് റോഡില്‍ വന്‍ ഗര്‍ത്തം

0
KUZHI
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: കാലവര്‍ഷക്കെടുതിയില്‍ ഉത്ഭവിച്ച ശക്തമായ ഉറവയില്‍നിന്നും വെള്ളം കുത്തിയൊലിച്ച് റോഡ് തകര്‍ന്നു. പുല്‍പ്പള്ളി-സീതാമൗണ്ട് റോഡിലെ കുന്നത്തുകവല, ചണ്ണോത്തുകൊല്ലി എന്നിവിടങ്ങളിലാണ് റോഡ് തകര്‍ന്നത്. റോഡില്‍ വന്‍ ഗര്‍ത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. മുമ്പ് രണ്ടുതവണ ഇവിടെ ക്വാറി വേസ്റ്റ് ഇട്ട് റോഡ് താത്കാലികമായി ഗതാഗതയോഗ്യമാക്കിയിരുന്നുവെങ്കിലും ഉറവ നിലക്കാത്തതിനാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ റോഡ് തകരുകയായിരുന്നു. റോഡിന് നടുവിലൂടെ വെള്ളം കുത്തിയൊലിച്ചാണ് ഒഴുകുന്നത്. ശശിമലക്കുന്നിന്റെ താഴ്‌വാരമായതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് നിലക്കാന്‍ മാസങ്ങളെടുത്തേക്കും. ശശിമലക്കുന്നില്‍ ശക്തമായ ഉറവ രൂപപ്പെട്ട് വീടുകള്‍ക്ക് ഭീഷണിയായതിനെ തുടര്‍ന്ന് ഇവിടെനിന്നും നിരവധി കുടുംബങ്ങളെ സമീപത്തെ ഉദയ ഗവ. യുപി സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. താഴ്‌വാര പ്രദേശമായ ചണ്ണോത്തുകൊല്ലിയിലും സ്ഥിതി മറിച്ചല്ല. രണ്ടിടങ്ങളിലാണ് റോഡ് തകര്‍ന്ന് ഗതാഗതം തടസപ്പെട്ടിരിക്കുന്നത്. റോഡില്‍ ബസ് താഴുന്നതിനാല്‍ സര്‍വീസുകള്‍ നടത്താന്‍ ബസ് ഉടമകളും മടിക്കുകയാണ്. പൂര്‍ണമായും തകര്‍ന്നുകിടന്ന റോഡ് ഒന്നര വര്‍ഷം മുമ്പാണ് നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കിയത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *