July 14, 2026

മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കെ.കെ. ഏബ്രഹാം

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ബാണാസുര അണയുടെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയും  തുറന്നു ആയിരക്കണക്കിനു കുടുംബങ്ങളെ പ്രളയക്കെടുതിയിലേക്ക് തള്ളിയ  സംഭവത്തില്‍ മുഖ്യമന്ത്രി യാഥാര്‍ഥ്യം മറച്ചുവച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെപിസിസി സെക്രട്ടറി കെ.കെ.ഏബ്രഹാം ആരോപിച്ചു. ബാണാസുര അണയുടെ ഷട്ടറുകള്‍ തുറക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കാറില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് വസ്തുതാവിരുദ്ധമാണ്. ഇക്കഴിഞ്ഞ ജൂലൈ പതിനഞ്ചിന് ഷട്ടറുകള്‍ തുറക്കുന്നതിനു മുമ്പ് ബന്ധപ്പെട്ടവരെ  വിവരം അറിയിച്ചിരുന്നു. എന്നാല്‍ ഓഗസ്റ്റ് എട്ടിനു അര്‍ധരാത്രി  മുന്നറിയിപ്പു നല്‍കിയല്ല ഷട്ടറുകള്‍ തുറന്നത്. ഇതിന്റെ ഫലമായി പടിഞ്ഞാറത്തറ, കോട്ടത്തറ, തരിയോട്, വെള്ളമുണ്ട,  പൊഴുതന, പനമരം, എടവക, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ നിരവധിയാളുകള്‍ ഉടുതുണിക്കുമറുതുണിയില്ലാത്ത അവസ്ഥയിലായി. മനുഷ്യസൃഷ്ടിയായ ഈ പ്രളയത്തിനു ഉത്തരവാദികളെ പൊതു സമൂഹത്തിനുമുന്നില്‍ കൊണ്ടുവരുന്നതില്‍  നേതൃപരമായ പങ്ക് വഹിക്കേണ്ടതിനുപകരം സംരക്ഷിക്കുവാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും ഏബ്രഹാം പറഞ്ഞു.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *