ബാണാസുര : എം.എൽ.എ. നിലപാട് വ്യക്തമാക്കണമെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി ബിനു തോമസ്.
ബാണാസുര ഡാം ഷട്ടർ തുറന്നത് നടപടി ക്രമങ്ങൾ പാലിച്ചാണോ എന്ന് വ്യക്തമാക്കാൻ സി.കെ. ശശീന്ദ്രൻ എം.എൽ.എ. തയ്യാറാകണമെന്ന് DCC ജനറൽ സെക്രട്ടറി ബിനു തോമസ് ആവശ്യപ്പെട്ടു. പ്രളയം ഉണ്ടായപ്പോൾ കെ.എസ്.ഇ.ബി. യാണ് ഉത്തരവാദിയെന്നായിരുന്നു എം.എൽ.എ. യുടെ അഭിപ്രായം ഇപ്പോഴും ഇതേ അഭിപ്രായമാണോ ഉള്ളതെന്നാണ് വ്യക്തമാക്കേണ്ടത്, അല്ലെങ്കിൽ ജനങ്ങളെ തെറ്റ് ധരിപ്പിച്ചതിന് ജനങ്ങളോട് മാപ്പ് പറയണം. മുൻ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെങ്കിൽ മുഖ്യമന്ത്രിയെ തിരുത്താനുള്ള ആർജവം കാണിക്കാൻ എം.എൽ.എ. തയ്യാറാകണമെന്നും ബിനു തോമസ് ആവശ്യപ്പെട്ടു.





Leave a Reply