September 15, 2026

കുറിച്ചർ മലയിൽ എസ് വൈ എസ് കുടിവെള്ള പദ്ധതി പുനസ്ഥാപിച്ചു.

0
wyd-SYS-WATTER-M-L-A-CK-
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കുറിച്യര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിലും കനത്ത മഴയിലും തകര്‍ന്ന  പൊഴുതന ആറാം മൈല്‍ മേല്‍മുറിയില്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്ന കുടിവെള്ള പൈപ്പ് ലൈന്‍ എസ് വൈ എസ് വടക്കെ നെരോത്ത് സാന്ത്വനം പ്രവര്‍ത്തകര്‍ പുനസ്ഥാപിച്ചു.
      പൈപ്പ് ലൈന്‍ പണിയുടെ ഉദ്ഘാടനം എസ് വൈ എസ് നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തി.കുടിവെള്ള വിതരണ ഉദ്ഘാടനം കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ സി ശശീന്ദ്രന്‍ നിര്‍വഹിച്ചു.കാരന്തൂര്‍ മര്‍കസ് പ്രതിനിധി വി എം അബ്ദുര്‍റഷീദ് സഖാഫി അധ്യക്ഷത വഹിച്ചു.എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദു ലത്തീഫ് സഅദി പഴശ്ശി, സെക്രട്ടറി മജീദ് കക്കാട്, ജി അബൂബക്കര്‍, എസ് ശറഫുദ്ദീന്‍, കെ എസ് മുഹമ്മദ് സഖാഫി, ഹമീദലി വയനാട്, അശ്‌റഫ് സഖാഫി, ഉബൈദ് ആറാം മൈല്‍, ഹുമൈദ് മങ്ങാട്, ഉനൈസ് പി കെ, പി ടി റസാഖ് മുസ്്‌ലിയാര്‍ പൊഴുതന, കെ എം നൗഫല്‍ സഅദി എന്നിവര്‍ സംബന്ധിച്ചു. ബഷീര്‍ സഅദി സ്വാഗതവും സി ഉമര്‍ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *