August 11, 2026

തിരുനെല്ലിയില്‍ തിരുപ്പതി മലയാളം സമാജത്തിന്റെ കാരുണ്യ ഹസ്തം

0
By ന്യൂസ് വയനാട് ബ്യൂറോ
 കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് പട്ടിണിയില്‍ കഴിയുന്ന തിരുനെല്ലി പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ആഡ്രാപ്രദേശിലെ തിരുപ്പതി മലയാളം സമാജത്തിന്റെ കാരുണ്യ സ്പര്‍ശം. തിരുനെല്ലി പഞ്ചയാത്തിലെ കരിമം, അറവനാഴി, കൊല്ലിമൂല, പാമ്പന്‍മൂല, എരുവക്കി, ഗുണ്ടികപറമ്പ്, കിഴക്കേക്കുന്ന്, അവരമൂല,കൂവാട്ടുമൂല, മാന്നാനംകുന്ന് തുടങ്ങിയ കോളനികളിലേക്ക് ആഡ്രാപ്രദേശിലെ തിരുപ്പതി മലയാളം സമാജം പ്രവര്‍ത്തകര്‍ നേരിട്ട് എത്തിച്ച ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണ ഉദ്ഘാടനം നോര്‍ത്ത് വയനാട് ഡി.എഫ്.ഒ.: ആര്‍.കീര്‍ത്തിക നിര്‍വഹിച്ചു. 
തിരുപ്പതി മലയാളം സമാജം പ്രസിഡന്റ് കെ.കെ. മുരളി, സെക്രട്ടറി ഖാദര്‍ഭായി, രഞ്ജിത്ത് സേട്ട്, കോഡിനേറ്റര്‍ വിജയന്‍ മടക്കിമല, മാനന്തവാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ കെ.വി.ബിജു, ഫോറസ്റ്റര്‍മാരായ ടി. ശശിധരന്‍, എം.എസ്. സത്യന്‍, ശരത്ത് ശശി, ഹരികൃഷ്ണ, എം.മധരന്‍, പി.കെലാസന്‍, എ.സുമേഷ്, ഐ.ചന്തൂ, പി.വിജയന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ എട്ട് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *