August 9, 2026

ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളർഷിപ്പ്:അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
2018-19 വർഷം സർക്കാർ/സർക്കാർ എയ്ഡഡ്/മറ്റ് അംഗീകാരമുള്ള സ്‌കൂളുകളിൽ 1
മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെടുന്ന പഠനത്തിൽ
സമർത്ഥരായ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക 
വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷകൾ 
www.scholarships.gov.in
എന്ന വെബ് സൈറ്റിൽ NSP2.0 എന്ന പോർട്ടൽ വഴി ഓൺ ലൈനായി സമർപ്പിക്കണം.
ഓഫ് ലൈൻ മുഖേനയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ഇപ്പോൾ പ്രീമെട്രിക്
സ്‌കോളർഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന 9ാം ക്ലാസുവരെയുള്ള കുട്ടികൾ പുതുക്കൽ
അപേക്ഷയാണ് നൽകേണ്ടത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *