September 14, 2026

സധൈര്യം മുന്നേറോൻ ജില്ലയിലെങ്ങും കുടുംബശ്രീയുടെ ബാലസഭാ ക്യാമ്പുകൾ

0
IMG-20180828-WA0232
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : പ്രളയത്തിന് ശേഷം ജീവിതത്തിലേക്ക് സധൈര്യം മുന്നേറോൻ കുട്ടികളെ പ്രാപ്തമാക്കുന്ന പ്രത്യേക പരിപാടി ട്രീ ഓഫ് സർവൈവൽ എന്ന പേരിൽ ജില്ലയിൽ തുടക്കമായി. ജില്ലയിൽ മഴക്കെടുതി കൂടുതലായി ബാധിച്ച എട്ട് പഞ്ചായത്തുകളിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ പരിപാടി നടന്നത്.പാട്ടും കളികളുമായി ജീവിതത്തിന്റെ പ്രതീക്ഷകളെ  ഉച്ചത്തിൽ അടയാളപ്പെടുത്തി ഒരു ദിവസം തീർക്കാൻ എഴുന്നൂറോളം കുട്ടികളാണ്  ഒത്തൊരുമിച്ചത്. ക്യാമ്പയിന്റെ ഭാഗമായി ഗ്രൂപ്പ് ഗെയിം , ചർച്ചകൾ എന്നിവ നടന്നു. കുടുംബശ്രീ ടീമിന്റ നേതൃത്വത്തിൽ പ്രത്യേക കൗസിലിംഗ് നടന്നു. 
പ്രളയത്തെ കുറിച്ചും ജില്ലയുടെ കാലാവസ്ഥ സംബന്ധിച്ചുമുള്ള വിശദമായ ചർച്ചകളും ,ക്ലാസുകളും നടന്നു. പ്രളയത്തെ അതിജീവിച്ചതിന്റ ഓർമ്മക്കായി വിദ്യാർത്ഥികൾ നന്മ മരം എന്ന പേരിൽ അതിജീവനത്തിന്റ മരം നട്ടു. നവകേരളം രൂപപ്പെടുത്തുതിനുള്ള ആശയങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. 
അടുത്ത ഘട്ടമായി ജില്ലയിൽ പ്രളയക്കെടുതിയുടെ വിവരങ്ങൾ ഉൾപ്പെടുത്തി ബാലസഭകുട്ടികളുടെ നേതൃത്വത്തിൽ വിവരങ്ങൾ ശേഖരിച്ച് ചരിത്ര രേഖയായി സൂക്ഷിക്കും. ജില്ലാതല ഉദ്ഘാടനം ബഹു കൽപ്പറ്റ എം.എൽ.എ സി.കെ.ശശീന്ദ്രൻ  നിർവഹിച്ചു. അതിജീവനത്തിന്റ നന്മ മരം സബ് കലക്ടർ ഉമേഷ് എൻ ബാബു നിർവ്വഹിച്ചു.ജില്ലാ മിഷൻ കോർഡിനേറ്റർ പി.സാജിത സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *