July 14, 2026

“കേരള ബാങ്ക് ” രൂപീകരണത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് കേരള സഹകരണ ഫെഡറേഷൻ

0
IMG_20180829_075919
By ന്യൂസ് വയനാട് ബ്യൂറോ
കേരള സഹകരണ ഫെഡറേഷൻ   നാലാം വയനാട് ജില്ലാ സമ്മേളനം   കല്പറ്റ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ ഡി അബ്ദുള്ള അധ്യക്ഷം വഹിച്ചു.   ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും, ഇന്ത്യയിലെ തന്നെ പ്രമുഖ ക്യാൻസർ ചികിത്സ ഇൻസ്റ്റിറ്റ്യൂട്ട് ആയ എം.വി.ആർ. കാൻസർ റിസർച്ച് സെന്റർ ചെയർമാനുമായ  സി.എൻ. വിജയകൃഷ്ണൻ സമ്മേളനം ഉത്ഘാടനം ചെയ്തു.  സഹകരണ മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച് അദ്ദേഹം സംസാരിച്ചു. വയനാട്ടിലെ സഹകരണ മേഖല മാറ്റം ഉൾക്കൊള്ളേണ്ടതുണ്ടെന്നും വ്യക്തി താല്പര്യങ്ങൾ മാറ്റിവെച്ചു പൊതു താല്പര്യം മുൻനിറുത്തി പ്രവർത്തിക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു.  വയനാട് ജില്ലയിലെ കാലവർഷ കെടുതിയിൽ കാലിക്കറ്റ്‌ സിറ്റി സർവീസ് സഹകരണ ബാങ്ക് നൽകിയ ദുരിതാശ്വാസ സഹായത്തിനു യോഗം നന്ദി പ്രകടിപ്പിച്ചു. നാളിതുവരെ നടപ്പിലാക്കാൻ കഴിയാത്തതും സഹകരണ മേഖലയെ തകർക്കുന്നതുമായ "കേരള ബാങ്ക് " രൂപീകരണത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. കൂടാതെ പ്രളയ കെടുതി മൂലം കഷ്ടത അനുഭവിക്കുന്ന വയനാട്ടിലെ കർഷകർ, കർഷക തൊഴിലാളികൾ, കൈത്തൊഴിലുകാർ എന്നിവരുടെ കടം എഴുതിത്തള്ളാൻ നടപടി സ്വീകരിക്കണമെന്നും, സഹകരണ  ബാങ്കുകൾ ഏർപ്പെടുത്തുന്ന സെയിൽ ഓഫീസർമാരെ  സർക്കാർ  പിൻവലിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.   ഫെഡറേഷന്റെ 2018 ലെ വാർഷിക സമ്മേളനം ഒക്ടോബർ മാസത്തിൽ  ദുബായിൽ വെച്ച് നടക്കുമെന്നും അറിയിച്ചു  റിട്ടയേർഡ് ജോയിന്റ് റെജിസ്ട്രർ സി.എം.  ബാബു സ്വാഗതവും,  ടി.വി. രഘു  നന്ദിയും പറഞ്ഞു.  സി.എം.പി. ജില്ലാ  സെക്രട്ടറി ഭൂപേഷ്, രാജു കൃഷ്ണ,  ഗോപാലകൃഷ്ണൻ,  റിട്ടയേർഡ്  അഡിഷണൽ റെജിസ്ട്രർ വത്സരാജ്, ഡേവിഡ് മാസ്റ്റർ,പനമരം പഞ്ചായത്ത്‌ മെമ്പർ ഹരിദാസ്  എന്നിവർ പ്രസംഗിച്ചു.  13 അംഗങ്ങൾ ഉൾകൊള്ളുന്ന പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *