July 14, 2026

വയനാട്ടിലെ ദുരിതമേഖലയിൽ സുസ്ഥിര വികസന പദ്ധതികളുമായി ശ്രീക്ഷേത്ര സിദ്ധഗിരി മഠം: കൈത്താങ്ങായി സ്വാമി കാട് സിദ്ധേശ്വർ

0
IMG-20180830-WA0022
By ന്യൂസ് വയനാട് ബ്യൂറോ
സി.വി.ഷിബു.



      കൽപ്പറ്റ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും  നാശം വിതച്ച വയനാട്ടിൽ സുസ്ഥിര വികസന പദ്ധതികളുമായി മഹാരാഷ്ട്രയിലെ ശ്രീ ക്ഷേത്ര സിദ്ധ ഗിരി മഠാധികൃതർ. വയനാട് ജില്ലാ ഭരണകൂടവും വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്നാണ് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതി നടപ്പിലാക്കുകയെന്ന് മഠാധിപതി സ്വാമി കാട് സിദ്ധേശ്വർ പറഞ്ഞു. 
     വയനാട്ടിലെ പ്രളയക്കെടുതിയിൽ   ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനമായി ഇതിനോടകം ഒന്നാം ഘട്ടമായി മൂവായിരം വീടുകളിൽ സന്നദ്ധ പ്രവർത്തകർ കിറ്റുകൾ എത്തിച്ചു നൽകി. ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും മറ്റ് അവശ്യ വസ്തുക്കളും അടങ്ങിയ കിറ്റ് ഉൾപ്രദേശങ്ങളിലുള്ളവർക്കാണ് നൽകിയത്. സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി നാളെ മുതൽ വിശദമായ സർവ്വേ നടത്തും. ഓരോരുത്തരുടെയും ആവശ്യം എന്താണന്ന് അറിയുന്നതിനാണ് ഈ സർവ്വേ. സന്നദ്ധ പ്രവർത്തകർ സർവ്വേക്ക് എത്താത്ത പ്രദേശങ്ങളിലെ ദുരിതബാധിതർക്ക്  കൽപ്പറ്റ ഗ്രീൻ ഗെയ്റ്റ് സ് ഹോട്ടലിലെ ഹെൽപ്പ് ഡെസ്കിലെത്തി നേരിട്ട് രജിസ്റ്റർ ചെയ്യാം. 
         ചെറിയ പാലങ്ങൾ, പൊതു കെട്ടിടങ്ങൾ, വിദ്യാലയങ്ങൾ, വീടുകൾ എന്നിവയുടെ നിർമ്മാണം ഏറ്റെടുക്കും. കൂടാതെ അർഹതപ്പെട്ട കുടുംബങ്ങൾക്ക് വീടിനൊപ്പം ജീവനോപാധികളും നൽകും. വാഹന ഗതാഗത കൂലി ഗുണഭോക്താവ് നൽകിയാൽ ഗീർ പശുക്കളെയും കോൺക്രീസ് പശുക്കളെയും  നൽകും. മഠത്തിന്റെ നേതൃത്വത്തിൽ  ഇപ്പോൾ കോലാപ്പൂരിൽ  മാതൃകാ ഗ്രാമം പ്രവർത്തിക്കുന്നുണ്ട്. 2006 -ൽ രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ ഈ ഗ്രാമത്തിന്റെ അതേ മാതൃകയിൽ വയനാട്ടിലും പദ്ധതി നടപ്പാക്കും.  കാർഷിക മേഖലയിൽ നിന്നും   സ്ഥായിയായ വരുമാനം വർദ്ധിപ്പിക്കുകയും   മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യം സംരംക്ഷിക്കുന്നതുമായ കാർഷിക സംസ്കാരം വളർത്തുകയും    ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാമി  കാട് സിദ്ധേശ്വർ  ആവിഷ്കരിച്ച് നടപ്പാക്കിയ ഒരു കുടുംബത്തിന് ഒരേക്കർ കൃഷിയും  അതിൽ നിന്ന് അധിക വരുമാനവും  എന്ന പദ്ധതിയിൽ നൂറ് ആവശ്യക്കാർക്ക് വരെ നിത്യോപയോഗ സാധനങ്ങൾ വിൽക്കാൻ ഒരു കർഷകന് കഴിയും .ഈ മാതൃക വയനാട്ടിലും പ്രാവർത്തികമാക്കുമെന്ന് സഹപ്രവർത്തകനും  സിനിമാ സംവിധായകനുമായ സുനിൽ വിശ്വചൈതന്യ പറഞ്ഞു. 
       വയനാട്ടിൽ ജില്ലാ ഭരണകൂടത്തിനൊപ്പം ജനപ്രതിനിധികൾ,  ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ എന്നിവരുടെ സഹകരണത്തോടെ ഇതിനുള്ള ആസൂത്രണം തുടങ്ങി കഴിഞ്ഞു. വയനാട് ചേംബർ ഓഫ് കൊമേഴ്സ്, വയനാട് ടൂറിസം ഓർഗനൈസേഷൻ,  റോട്ടറി ക്ലബ്ബ്, ജൂനിയർ ചേംബർ, വൈസ് മെൻസ് ക്ലബ്ബ്, ഒയിസ്ക , വൈ.എം.സി.എ. ,ഡി.ടി.പി.സി. തുടങ്ങിയ സർക്കാർ സർക്കാരിതര സംഘടനകളും സ്ഥാപനങ്ങളും പദ്ധതിയിൽ പങ്കാളികളാകുമെന്ന് സി.സി. അഷ്റഫ് , സി.സി. നാസർ, അഡ്വ.ജോഷി സിറിയക് എന്നിവർ പറഞ്ഞു. അബ്രാഹം, വിക്രം പാട്ടീൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ വിദ്യാഭ്യാസ വികസന പദ്ധതികൾ ഇതിനോടകം   ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ചിലവ് വഹിക്കും.രാഷ്ട്രീയത്തിനും മതത്തിനും അതീതമായ പ്രവർത്തനമായിരിക്കും നടത്തുകയെന്നും കേരളത്തിലെ മറ്റ് പ്രളയബാധിത പ്രദേശങ്ങിലും സമാന സഹായ പദ്ധതികൾ ഉണ്ടാവുമെന്നും സ്വാമി  കാട് സിദ്ധേശ്വർ കൂട്ടിച്ചേർത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *