October 31, 2026

എയിംസിൽ നിന്നും 3 ലക്ഷം രുപയുടെ മരുന്നുമായി ദെരായ് ഫൗണ്ടേഷൻ

0
IMG-20180830-WA0023
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പ്രളയ ബധിതർക്ക് ആത്യവശ്യ മരുന്നുകളുമായി ന്യൂ ഡൽഹി എയിംസ്. 3 ലക്ഷം രൂപയുടെ മരുന്നാണ് ചെന്നൈ അസ്ഥനമായി പ്രവർത്തിക്കുന്ന ദെരായ് ഫൗണ്ടേഷൻ മുഖേന എയിംസ് വയനാട്ടിൽ എത്തിച്ചത്. മാനന്തവാടി ഡി.എം.ഒ ഒഫീസിൽ വച്ച് നടന്ന ചടങ്ങിൽ ജില്ല പഞ്ചയാത്ത് വൈസ് പ്രസിണ്ടന്റ് എ.പ്രഭാകരൻ മാസ്റ്റർ മാനന്തവാടി നഗര സഭ ചെയർപേഴ്സൺ വി.ആർ.പ്രവീജ്, വൈസ് ചെയർപേഴ്സൺ ശോഭ രാജൻ നഗരസഭ കൗൺസിലർ പി.വി. ജോർജ്, ദെരായ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഡോ.സുമിത്ര പ്രസാദ്, ഡോ.ഗോകുൽ ദേവ് എന്നിവരുടെ സന്നിദ്ധ്യത്തിൽ ഡി.എം.ഒ ഡോ. രേണുകയ്ക്ക് കൈമാറി. ദെരായ് ഫൗണ്ടേഷൻ വയനാട് റീലിഫ് മിഷൻ ചിഫ് കോ ഓർഡിനേറ്റർ അർജുൻ.പി.ജോർജ്, അനൂപ് ടി.വി, ജിതിൽ പി.എം, അഞ്ജന ജോർജ്, റിൻസി മോൾ ,ഷിൻസി മോൾ, സ്റ്റിനിഷ് പത്രോസ്, സയ്നുൽ അബിദ്, ശ്രീജിത്ത് എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *