April 24, 2024

തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കേണ്ട കാലാവധി കഴിഞ്ഞു: നടപടിയില്ലാതെ സർക്കാരും മാനേജ്മെന്റും.

0
കല്‍പ്പറ്റ: കേരളത്തിലെ തോട്ടം തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കേണ്ട കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാറിന്റെയും, മാനേജ്‌മെന്റുകളുടെയും നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയോഗം ചൂണ്ടിക്കാട്ടി. തോട്ടം മേഖലയിലെ അടിസ്ഥാന കൂലി 500 രൂപയാക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ഇടതുസര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ അവസാനിപ്പിച്ച് കൂലി വര്‍ദ്ധന നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പദ്ധതി ആസൂത്രണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന ലത്തില്‍ തന്നെ ഏറ്റവും മികച്ച രീതിയില്‍ വയനാട് ജില്ലയെ ഒന്നാം സ്ഥാനത്തെത്തിക്കാന്‍ നേതൃത്വം നല്‍കിയ ജില്ലാ പഞ്ചായത്ത് ഭരണസമിതിയെ യോഗം അഭിനന്ദിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ മുസ്‌ലിംലീഗ് വൈസ്പ്രസിഡന്റ് കെ.പി അബ്ദുറഹിമാന്‍ ഹാജിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. പ്രസിഡന്റ് പി.പി.എ കരീം അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, എം.എ മുഹമ്മദ് ജമാല്‍, എന്‍.കെ റഷീദ്, കെ നൂറുദ്ദീന്‍, ഇബ്രാഹിം മാസ്റ്റര്‍, പടയന്‍ മുഹമ്മദ്, കെ.സി മായന്‍ ഹാജി, സി മൊയ്തീന്‍കുട്ടി, യഹ്‌യാഖാന്‍ തലക്കല്‍, എന്‍ നിസാര്‍ അഹമ്മദ്, റസാഖ് കല്‍പ്പറ്റ, പി.പി അയ്യൂബ്, ടി ഹംസ, പി.കെ അസ്മത്ത്, എം.എ അസൈനാര്‍, കെ. ഹാരിസ്, സി.കെ ഹാരിഫ്, ബഷീറ അബൂബക്കര്‍, സൗജത്ത് ഉസ്മാന്‍, സി മമ്മി, മുനീര്‍ വടകര സംസാരിച്ചു.  

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *