March 28, 2024

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം തുടങ്ങി

0
Skmj

കൽപ്പറ്റ: 

വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ ശേഖരവുമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം തുടങ്ങി. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന പുസ്തകോത്സവത്തില്‍ ആരോഗ്യം, കൃഷി, സാഹിത്യം, സംഗീതം, ഭാഷ, സംസ്‌കാരം തുടങ്ങിയ വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം പുസ്തകങ്ങള്‍ വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. 

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രമാണ് ജനുവരി അഞ്ചു വരെ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ചുമര്‍ ചിത്രങ്ങളേക്കുറിച്ചുള്ള പുസ്തകം, ആദിവാസി ജീവിത പഠനം,  ഗാന്ധിജിയെകുറിച്ചുള്ള പഠനങ്ങള്‍, ഇന്ത്യന്‍ ഭരണഘടന തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങളും മേളയിലുണ്ട്. പുസ്തകങ്ങള്‍ക്ക് 20 മുതല്‍ 60 ശതമാനം വരെ വിലക്കിഴിവുണ്ട്. 'അറിവ് നിനവ്' എന്ന പേരില്‍ തയ്യാറാക്കിയ പ്രശസ്തരുടെ ജീവചരിത്രങ്ങളും മേളയുടെ ആകര്‍ഷണമാണ്. 

പുസ്തകോത്സവം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍. ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പണിയര്‍ എന്ന പുസ്തകം  എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രിന്‍സിപ്പാളും എഴുത്തുകാരിയുമായ ഡോ. സി.എസ്. ചന്ദ്രിക പ്രകാശനം ചെയ്തു. വയനാട് ആദിവാസി വികസന സമിതി അംഗം ഇ. രാധ പുസ്തകം എറ്റുവാങ്ങി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എല്‍.ഡി.സി പി. മുഹമ്മദ് ഇസ്ഹാക്ക്, ഡി.പി.ഒ ജി.എന്‍ ബാബുരാജ്, എസ്.കെ.എം.ജെ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ എം.കെ. അനില്‍കുമാര്‍, എം. നെഹബത്ത് തുടങ്ങിയവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *