നിയമന അംഗീകാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് അധ്യപക-അനധ്യാപകര്‍ ഭിക്ഷാടന സമരം നടത്തും

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  


കല്‍പ്പറ്റ: മൂന്ന് വര്‍ഷമായിട്ടും എയ്ഡഡ് സ്‌കൂളില്‍ നിയമനം നേടിയ
അധ്യാപകര്‍ക്ക് നിയമനാംഗീകാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രത്യക്ഷ
സമരപരിപാടികള്‍ ആരംഭിക്കുകയാണെന്ന് കേരള സ്റ്റേറ്റ് എയ്ഡഡ് സ്‌കൂള്‍
നോണ്‍ അപ്രൂവ്ഡ് സ്റ്റാഫ് കോര്‍ഡിനേഷന്‍ സ്റ്റേറ്റ് കമ്മിറ്റി
ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 14ന്
സെക്രട്ടറിയേറ്റ് പടിക്കല്‍ കൂട്ട ഉപവാസം നടത്തും. 21 വരെ
സെക്രട്ടറിയേറ്റിന് മുമ്പിലും ഡി.പി.ഐ. ഓഫീസിന് മുന്നിലും അധ്യാപക
ഭിക്ഷാടന സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അധ്യാപകരെ ഭിക്ഷാടന സമരത്തിലേക്ക്
തള്ളിവിടുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നൂറ് ശതമാനം
ആത്മാര്‍ത്ഥതയോടെ നിറവേറ്റി ജോലി ചെയ്യുന്ന അധ്യാപകര്‍ അനധ്യാപകര്‍ക്ക്
കണ്ണീരാണ് സര്‍ക്കാര്‍ സമ്മാനിക്കുന്നത്. ഈ അവസ്ഥയ്ക്ക് പരിഹാരം
കാണണമെന്നും നിയമനാംഗീകാരം ഇനിയും നീട്ടിക്കൊണ്ടുപോകുകയാണെങ്കില്‍
2500ല്‍പരം ആളുകള്‍ മധ്യവേനലവധിക്ക് ഓരോ വീടുകള്‍ കയറിയും ഗ്രാമീണ
ഭിക്ഷാടനം നടത്തേണ്ടിവരും. 2016 ജനുവരി 30 മുതല്‍ എയ്ഡഡ് സ്‌കൂളില്‍
നിയമനം നേടിയിട്ടും കെ.ഇ.ആര്‍. ഭേദഗതി മൂലം നിയമനാംഗീകാരം ലഭിക്കാത്ത
ജീവനക്കാരുടെ സംസ്ഥാന സമിതിയുടെ നേതൃത്വത്തിലാണ് ജില്ലകള്‍ തോറും സമരം
നടക്കുക. വിദ്യാലയങ്ങള്‍ ഹൈടെക് ആകാന്‍ കോടികള്‍ ചെലവഴിക്കുമ്പോള്‍ അവിടെ
പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് കൂലിയില്ല എന്നത് ന്യായീകരിക്കാന്‍
കഴിയില്ല. 2016 ജനുവരി 30 മുതല്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിയമനം നേടിയ
അധ്യാപക അനധ്യാപകര്‍ക്ക് ഡിസംബര്‍ 3ന് ഇറക്കിയ കെ.ഇ.ആര്‍. ഭേദഗതി മൂലമാണ്
അംഗീകാരം നഷ്ടമായത്. പ്രശ്‌നം പരിഹരിക്കാന്‍ നിരവധി തവണ വിദ്യാഭ്യാസ
വകുപ്പ് മന്ത്രിക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല. കേസ്
നിലനില്‍ക്കുന്നുവെന്നാണ് വകുപ്പ് ഓഫീസില്‍ നിന്നും അറിയിച്ചത്. എന്നാല്‍
2016ല്‍ ഉത്തരവിറക്കിയും സുപ്രീംകോടതിയില്‍ കേസ്
നിലവിലുണ്ടായിരുന്നപ്പോഴാണ് നാല് വര്‍ഷത്തെ മുഴുവന്‍ നിയമനവും
അംഗീകരിച്ച് കൊടുത്തതെന്നും ഇവര്‍ പറഞ്ഞു. സ്‌കൂളുകളെ രണ്ട് തരത്തില്‍
കാണുന്നത് ശരിയല്ലെന്നും ഇവര്‍ പറഞ്ഞു. ഡിസംബര്‍ 10ന് മനുഷ്യാവകാശ
ദിനത്തില്‍ പ്രത്യക്ഷ സമരങ്ങള്‍ക്ക് മുന്നോടിയായി സൂചനാസമരം
നടത്തിയിരുന്നു. സംരക്ഷിത അധ്യാപകരായി 4200 പേരുള്ള ബാങ്കില്‍ നിന്ന്
മാതൃസ്‌കൂളിലേക്കടക്കം തിരിച്ചുപോയവരും ബാക്കിവരുന്നത് 2227 പേര്‍
മാത്രമാണ്. അവരെ ഏറ്റെടുക്കാന്‍ മാനേജ്‌മെന്റ് തയ്യാറാണ്. 2016 മുതല്‍ 19
വരെയുള്ള കാലങ്ങളില്‍ നിയമിതരായ മുഴുവന്‍ അധ്യാപകര്‍ക്കുമൊപ്പം
പൊതുജനത്തിന്റേയും പിന്തുണ ഇവര്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ കെ.കെ. പൊന്നുമണി, സുജീഷ്
പല്ലാവൂര്‍, മുഹമ്മദ് ലബീബ് എന്നിവര്‍ പങ്കെടുത്തു.


കൽപ്പറ്റ: വയനാട്ടിൽ പന്ത്രണ്ട് മണി വരെ അഞ്ച് ലക്ഷത്തിലധികം പേർ വോട്ട് ചെയ്തു. അഞ്ച് ലക്ഷത്തിലധികം പേർ വോട്ട് ചെയ്ത ബത്തേരി നിയോജക മണ്ഡലത്തിലാണ് ഉയർന്ന പോളിംഗ് . ബത്തേരി ...
Read More
  ലോക്‌സഭ തെരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കാന്‍ ജില്ലയില്‍ രണ്ടായിരത്തോളം സേനാഗംങ്ങള്‍ സജ്ജരായി. തിങ്കളാഴ്ച രാവിലെ തന്നെ പ്രശ്‌നബാധിത പ്രദേശങ്ങളിലെ പോളിങ് സ്‌റ്റേഷനുകളുടെ നിയന്ത്രണം സേനകളേറ്റെടുത്തു. കേരള പൊലീസിനെ കൂടാതെ ...
Read More
  പുതുതായി വോട്ടര്‍പട്ടികയില്‍ ഇടംനേടിയവരുള്‍പ്പെടെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ 13,57,819 വോട്ടര്‍മാര്‍ ഇന്നു പോളിങ് ബൂത്തിലേക്ക്. പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ പൂര്‍ത്തിയായി. കല്‍പ്പറ്റ നിയോജക ...
Read More
മാലിന്യപരിപാലനം: കുട്ടികള്‍ക്ക്പരിശീലനവുമായി 'പെന്‍സില്‍' ക്യാമ്പ് പരിസരശുചിത്വത്തിന് പ്രാധാന്യം നല്‍കി പകര്‍ച്ചവ്യാധി പ്രതിരോധത്തിന് തയ്യാറാകാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും രംഗത്ത്. ഹരിതകേരളം മിഷന്റെ ഭാഗമായി സമഗ്ര ശുചിത്വ മാലിന്യ സംസ്‌കരണ ...
Read More
കൽപ്പറ്റ: ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രത്തിൽ തകരാർ കണ്ടതിനെ തുടർന്ന് പോളിംഗ് വൈകിയെങ്കിലും  വയനാട്ടിൽ രാവിലെ നല്ല നിലയിൽ വോട്ടിംഗ് പുരോഗമിക്കുകയാണ്. ആദ്യ മൂന്ന് മണിക്കൂറിൽ വയനാട് ലോക്സഭാ ...
Read More
മാനന്തവാടി: പോളിംഗ് ബൂത്തിൽ വോട്ടു് ചെയ്യാൻ വരിയിൽ നിന്ന യുവതി കുഴഞ്ഞു വീണു. വയനാട് പാർലമെന്റ് മണ്ഡലത്തിലെ മാനന്തവാടി നിയോജക മണ്ഡലത്തിൽ വെള്ളമുണ്ട ഗവ: മോഡൽ ഹയർ ...
Read More
 കൽപ്പറ്റ: കേരളത്തിൽ എൽ.ഡി എഫിന്ന് പിന്തുണ നൽകാൻ തീരുമാനിച്ചതിൽ ആം ആദ്മി പാർട്ടിയിൽ പൊട്ടിത്തെറി.  മുൻ സോഷ്യൽ മീഡിയ എഡിറ്റർ   മുനീർ  അടക്കം നിരവധി പേർ  രാജിവച്ചു. കേരളത്തിൽ ...
Read More
ലോക്‌സഭ തെരഞ്ഞെടുപ്പിനു സുരക്ഷയൊരുക്കാന്‍ ജില്ലയില്‍ രണ്ടായിരത്തോളം സേനാഗംങ്ങള്‍ സജ്ജരായി. ഇന്ന് രാവിലെ തന്നെ പ്രശ്‌നബാധിത പ്രദേശങ്ങളിലെ പോളിങ് സ്‌റ്റേഷനുകളുടെ നിയന്ത്രണം സേനകളേറ്റെടുത്തു. കേരള പൊലീസിനെ കൂടാതെ തമിഴ്‌നാട് ...
Read More
.കൽപ്പറ്റ: ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും പങ്കാളികാവുന്നു. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം എല്ലാ ഹോട്ടലുകളിലും തിരഞ്ഞെടുപ്പ് ദിവസം ഭക്ഷണത്തിന് പത്ത് ശതമാനം കിഴിവ് നൽകും ...
Read More
തൊവരിമല ഭൂമിയിൽ  അവകാശം സ്ഥാപിച്ചഭൂസമരസമിതിക്ക് സി.പി.ഐ. എം. എൽ. റെഡ്സ്റ്റാർ  വയനാട് ജില്ല കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. ചരിത്രമുറങ്ങുന്ന തൊവരിമലയിൽ അവകാശം സ്ഥാപിച്ച ഭൂസമരസമിതിക്ക്   സി.പി.ഐ. എം. എൽ. റെഡ്സ്റ്റാർ വയനാട് ജില്ലാക്കമ്മിറ്റിയുടെ അഭിവാദ്യങ്ങളർപ്പിച്ചു ...
Read More

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *