September 26, 2026

ഇക്കാസ് ശാസ്ത്ര പരിസ്ഥിതി ക്വിസില്‍ ഹൃദ്യ എസ് ബിജുവും ആയിഷ ജുമൈലയും വിജയികളായി

0
ecas_quest1
By ന്യൂസ് വയനാട് ബ്യൂറോ
എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം ഹൈസ്‌കൂള്‍ ഹയര്‍സെക്കഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഇക്കാസ് ക്വിസ് 2019   ശാസ്ത്ര പരിസ്ഥിതി ക്വിസില്‍ എസ്. കെ. എം.ജെ. എച്.എസ്.എസ്, കല്‍പ്പറ്റയിലെ ഹൃദ്യ . എസ് ബിജുവും ആയിഷ ജുമൈലയും വിജയികളായി. ജി.എച്.എസ്.എസ് മീനങ്ങാടിയിലെ കിരണ്‍ കൃഷ്ണയും അലീന സാറാ എല്‍ദോയും രണ്ടാം  സ്ഥാനം കരസ്ഥമാക്കി. മൂന്നാം സമ്മാനം എസ്.ജെ.എച്.എസ്.എസ് കല്ലോടിയിലെ ജിസ് പോള്‍ വില്‍സണും അസ്റ്റിന്‍ ഗര്‍വാസിസും  നേടി. വി. വി. ശിവന്‍, ഹെഡ്,  ഗിരിജന്‍ ഗോപി പ്രിന്‍സിപ്പല്‍ സയന്റിസ്‌റ്, എം. എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷൻ ,എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി മേഖലകളിലെക്ക് ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ ക്വിസ് മാസ്റ്റര്‍ ഇ . സുരേഷ്  ബാബു നയിച്ചു. ബിനേഷ്. എം.കെ, ദിലീപ്.കെ, നിനു മെഹ്നാസ് എന്നിവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *