October 14, 2025

തരുവണ കാഞ്ഞിരങ്ങാട് റോഡ് പണി ഉടൻ പൂർത്തിയാക്കണം: .തൊണ്ടർനാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി

0

By ന്യൂസ് വയനാട് ബ്യൂറോ

 .തരുവണ കാഞ്ഞിരങ്ങാട് റോഡ് പണി ഉടൻ പൂർത്തിയാക്കണമെന്ന് തൊണ്ടർനാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു. നിലവിൽ തരുവണ മുതൽ എട്ടെ നാല് വരെ മാത്രമാണ് പണി ഏതാണ്ട് പൂർത്തിയാക്കിയത്. എട്ടെ നാല് മുതൽ കാഞ്ഞിരങ്ങാട് വരെ വാഹനങ്ങൾക്ക് പോകാൻ പറ്റാത്തതരത്തിൽ തകർന്ന് നാശമായിരിക്കുകയാണ്. പണി പൂർത്തിയാക്കാത്തതിന്റെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനും കരാറുകാരനുമാണ്. പണി എത്രയം പെട്ടന്ന് പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കണം. അല്ലാത്തപക്ഷം പൊതുമരാമത്ത്  ഓഫീസ് പിക്കറ്റിംഗ്,ധർണ്ണ, കരാറുകാരന്റെ വീട് ഉപരോധം തുങ്ങിയ സമരങ്ങൾ ആരംഭിക്കാനും മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി യോഗത്തിൽ തീരുമാനമായി.മണ്ഡലം പ്രസിഡണ്ട് എസ്.എം.പ്രമോദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.ടി.ജെ. മാത്യു ,കെ.ടി.കുഞ്ഞികൃഷ്ണൻ,പി.കെ.സുനിൽ,പി.എം.ടോമി,ജോഷി തൂമുള്ളിൽ,കെ.ടി.മാത്യു,പി.ഉസ്മാൻ എം.പി.കുഞ്ഞിക്കണ്ണൻ,സജി കെ.വി,അനീഷ്.പി അഷറഫ്.കെ.പി, എം.ടി.ജോസഫ്, ചിന്നമ്മ ജോസ്, ശ്രീജ രാജേഷ്, ആൻസി ജോയി, ബേബി പെരുമ്പേൽ, സിബി തേറ്റമല, അലി.വി, ബിനീഷ്.എം.എം, ഷാജികവളംമാക്കിൽ, ബാബു കെ.വി. ., സുകുമാരൻ, ബൈജു പുത്തൻ പുരയിൽ,ബിനോയി തേറ്റമല, കുര്യൻ.വി.ജെ എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *