August 17, 2026

മായം ചേര്‍ത്ത ശര്‍ക്കര നിരോധിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കര്‍ണ്ണാടക മാണ്ഡ്യ ജില്ലയില്‍ ചിക്കാടെയിലെ പ്രകാശ് ട്രേഡേഴ്‌സ് ജില്ലയില്‍ വിതരണം നടത്തിയ ശര്‍ക്കരയില്‍ കൃത്രിമ നിറത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരം ജില്ലയില്‍ നിരോധിച്ചതായി ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ജെ.വര്‍ഗീസ് അറിയിച്ചു.  മായം കണ്ടെത്തിയ കര്‍ണ്ണാടക ബല്‍ഗാവിയിലുള്ള അല്‍ഫന്‍സൈം ലൈഫ് സയന്‍സ് എന്ന സ്ഥാപനം വിതരണം നടത്തിയ ശര്‍ക്കരയും വിപണിയില്‍ നിന്ന് അടിയന്തരമായി പിന്‍വലിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിരോധിച്ച ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നതും വില്‍പന നടത്തുന്നതും ശിക്ഷാര്‍ഹമാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *