April 28, 2024

വ്യാപാരി ദ്രോഹ നടപടികൾക്കെതിരെ കലക്ട്രേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി.: അവഗണന തുടർന്നാൽ വിവരമറിയുമെന്ന് ടി. നസ്റുദ്ദീൻ.

0
02 1
കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ  വ്യാപാര ദ്രോഹ നിലപാടുകൾക്കെതിരെയാണ്   വ്യാപാരി വ്യവസായ ഏകോപന സമിതി  വയനാട് ജില്ലാ കമ്മിറ്റി   കളക്ട്രേറ്റ് മാർച്ച് നടത്തിയത്. ധർണ്ണ സംസ്ഥാന പ്രസിഡണ്ട് ടി. നസിറുദ്ദീൻ ഉദ്ഘാടനം ചെയ്തു. 
 ആവർത്തിച്ചുള്ള 
ഹർത്താലുകൾ പാവപ്പെട്ട വ്യാപാരികൾക്ക് ക്ഷീണം നൽകുന്നുവെന്നും ശബരിമല വിഷയത്തിൽ നടത്തിയ ഹർത്താലിൽ നടന്ന  അക്രമങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തതെന്നും കോടികണക്കിന് രൂപ ഖജനാവിലേക്ക് എത്തിക്കുന്ന വ്യാപാരികൾക്ക്  ഹർത്താൽ ദിനങ്ങളിൽ സർക്കാർ സുരക്ഷ നൽകുന്നില്ലന്നും വ്യാപാരികളുടെ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വേണ്ട പരിഗണന നൽകുന്നില്ലെന്നും വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥന   പ്രസിഡണ്ട്  ടി.  . നസിറുദ്ധീൻ പറഞ്ഞു.     സംസ്ഥാന സെക്രട്ടറി കെ.സേതുമാധവൻ , ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവൻ , കെ.ഉസ്മാൻ, ഒ.വി വർഗീസ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *