മീനങ്ങാടിയിൽ ഡയാലിസിസ് സെന്റർ ശിലാ സ്ഥാപനം നടത്തി.
ഡയാലിസിസ് സെന്റർ ശിലാ സ്ഥാപനം മീനങ്ങാടി: മീനങ്ങാടി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മീനങ്ങാടി – 53 ൽ ആരംഭിക്കുന്ന ഡയാലിസിസ് സെന്ററിന് ട്രസ്റ്റ് ചെയർമാൻ ഡോ.പി. സി. മൊഹിനുദ്ദീൻ തറക്കല്ലിട്ടു. പൊതുസമ്മേളനം ബത്തേരി നിയോജക മണ്ഡലം എം.എൽ.എ ഐ.സി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബീനാ വിജയൻ അധ്യക്ഷത വഹിച്ചു. ബ്രോഷർ പ്രകാശനം കോഴിക്കോട് കൃപാലയം ഗൈഡൻസ് സെൻറർ ഡയറക്ടർ ഫാ. ഷിബു കുറ്റിപറിച്ചേൽ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.അസൈനാർ, മുട്ടിൽ വയനാട് ഓർഫനേജ് സെക്രട്ടറി എം.എ മുഹമ്മദ് ജമാൽ, മീനങ്ങാടി ജുമാ മസ്ജിദ് ഇമാം മുസ്തഫൽ ഫൈസി നീലഗിരി, ടി.ആർ സുന്ദര സ്വാമി ,ഡോ.മാത്യു തോമസ്, ഇബ്രാഹിം ഫൈസി പേരാൽ, ടി.കെ. ഇബ്നു ബാസ്, കെ.കെ.വിശ്വനാഥൻ, ടി.എം. ഹൈറുദ്ദീൻ,വി.എം. വിശ്വനാഥൻ, സി.കെ.സൈതലവി ഹാജി എന്നിവർ പ്രസംഗിച്ചു.





Leave a Reply