October 14, 2025

സിസ്റ്റർ ലൂസിക്കെതിരെ വീണ്ടും സഭ: താൻ തെറ്റൊന്നും ചെയ്തിട്ടില്ലന്നും മറുപടി നൽകുമെന്നും സിസ്റ്റർ ലൂസി .

0
IMG_20190123_154222

By ന്യൂസ് വയനാട് ബ്യൂറോ

സി.ലൂസി കളപ്പുരക്ക് വീണ്ടും നോട്ടീസ് :  കാനോൻ നിയമപ്രകാരം നടപടി എടുക്കുമെന്ന് സഭ മുന്നറിയിപ്പ്: 
താൻ തെറ്റ് ചെയ്തിട്ടില്ലന്ന് സി.ലൂസി
മാനന്തവാടി:കന്യാസ്ത്രീ പീഢനക്കേസില്‍  ബിഷപ്പ്  ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ  ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്റെ  സെക്കന്‍ഡ് വാണിംഗ്. ഫെബ്രുവരി ആറിന് മുമ്പ് വിശദീകരണം നല്‍കണം. ഇല്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. . മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി, ചര്‍ച്ചകളില്‍ പങ്കെടുത്തു, സഭയുടെ ഔദ്യോഗിക വസ്ത്രം ധരിക്കാതെ സമൂഹമാധ്യമങ്ങളില്‍ ചിത്രം പോസ്റ്റ് ചെയ്തു, സമയനിഷ്ഠ പാലിക്കാതെ രാത്രി മഠത്തില്‍ വൈകിയെത്തി, മദര്‍ സുപ്പീരിയറുടെ അനുമതിയില്ലാതെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു തുടങ്ങിയ കുറ്റാരോപണങ്ങളാണ് സിസ്റ്റര്‍ക്കെതിരെ ചുമത്തിയത്. പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ എത്തി വിശദീകരണം നല്‍കണമെന്നാണ് അറിയിച്ചത്.
     താൻ തെറ്റൊന്നും ചെയ്തിതിട്ടില്ലന്നും സഭാധികാരികൾക്കുള്ള മറുപടി തയ്യാറാക്കി കൊണ്ടിരിക്കുകയാണന്നും ഉചിതമായ സമയത്ത് മറുപടി നൽകുമെന്നും സിസ്റ്റർ ലൂസി പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *