March 19, 2024

കൊയിലേരി ഉദയവായനശാലയുടെ പ്രവര്‍ത്തനം മാതൃകാപരം: മന്ത്രി കടന്നപ്പള്ളി.

0
Vfda

കൊയിലേരി ഉദയവായനശാലയുടെ പ്രവര്‍ത്തനം

മാതൃകാപരമെന്ന്  മന്ത്രി കടന്നപ്പള്ളി പറഞ്ഞു. 

കൊയിലേരി ഉദയ വായനശാലയുടെ നേതൃത്വത്തില്‍   ഫെബ്രുവരി 15 മുതല്‍
 നടത്തപ്പെടുന്ന  16-ാമത് ഉദയ ഫുട്‌ബോളിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു 
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി. 
സംസ്ഥാനത്ത് ആദ്യമായി ഒരു ഗ്രന്ഥശാല പ്രസ്ഥാനം
വിവാഹ സംഗമത്തിന് നേതൃത്വം നല്‍കുകയാണ്. 
യുവകവി സാദിര്‍ തലപ്പുഴ ബ്രോഷര്‍ ഏറ്റുവാങ്ങി.
ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 3 വരെയാണ് ജില്ലയിലെ ലോകകപ്പ് എറിയപ്പെടുന്ന 
ഉദയ ഫുട്‌ബോള്‍ ഫെസ്റ്റ് നടത്തപ്പെടുക. നിരവധി ജീവകാരുണ്യ പദ്ധതികളാണ് ഈ ടൂര്‍ണ്ണമെന്റിലൂടെ നല്‍കപ്പെടുത്. ടൂര്‍ണ്ണമെന്റിനോടനുബന്ധിച്ച് 6 നിര്‍ദ്ദന പെൺകുട്ടികളുടെ സമൂഹവിവാഹവും നടത്തപ്പെടും.  ചടങ്ങില്‍ ഇബ്രാഹിം കൈപ്പാണി, ഏച്ചോംഗോപി, പി.ഷംസുദ്ദീന്‍, കമ്മനമോഹനന്‍, എ.എന്‍. നിഷാന്ത്, ഫാ.ജോമോന്‍, കുഞ്ഞുമുഹമ്മദ്, കുഞ്ഞാപ്പ വിന്‍സ്‌പോട്ട് , അജയന്‍മാസ്റ്റര്‍, മാര്‍ഗരറ്റ് തോമസ്, ശശിധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *