October 14, 2025

സാലറി ചാലഞ്ച് അവസാനിപ്പിക്കണം: എൻജിഒ അസോസിയേഷൻ കലക്ട്രേറ്റ് മാർച്ചും ധർണയും നടത്തി.

0
IMG-20190128-WA0035

By ന്യൂസ് വയനാട് ബ്യൂറോ

 കൽപ്പറ്റ: പ്രളയ പശ്ചാത്തലത്തിൽ സർക്കാർ കൊണ്ടുവന്ന സാലറി ചലഞ്ച് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി കേരള എൻജിഒ അസോസിയേഷൻ രംഗത്ത്. ഒരു മാസത്തെ ശമ്പളം നൽകുക എന്ന നിബന്ധനയിൽ വന്ന സാലറി ചലഞ്ച് മുഴുവൻ  ജീവനക്കാരുടെയും മേൽ  സർക്കാർ അടിച്ചേൽപ്പിക്കുകയാണ്. ഒരു മാസത്തെ മൊത്ത ശമ്പളം സംഭാവനയായി നൽകുവാൻ കഴിയാത്തവരെ വിമുഖതയുള്ളവർ  എന്ന് അടച്ച്    ആക്ഷേപിക്കുകയും നാൾ ഇതുവരെ കേട്ടുകേൾവിയില്ലാത്ത വിസമ്മതപത്രം ഏർപ്പെടുത്തുകയും ആണ് സർക്കാർ ഇതിലൂടെ ചെയ്തത്. ജീവനക്കാരെ രണ്ടുതട്ടിലാക്കുന്ന   ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന്  എൻ. ജി .ഒ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. 
         എൻ.ജി.ഒ ജില്ലാപ്രസിഡണ്ട് മോബിഷ് പി തോമസ് അധ്യക്ഷത വഹിച്ച ധർണ സംസ്ഥാന സെക്രട്ടറി എ. എം ജാഫർഖാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി. സി സത്യൻ, കെ. എ മുജീബ്, ടി.എ വാസുദേവൻ, ടി അജിത് കുമാർ, ഇ. എസ് ബെന്നി, കെ.ടി ഷാജി, പി .ആർ ജയപ്രകാശ്, സി.ജി ഷിബു, ആർ റാം പ്രമോദ്, കെ.എ ഉമർ തുടങ്ങിയവർ  സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *