April 25, 2024

ദമാം – ബാംഗ്ളൂർ കെ.എം. സി.സി.കളുടെ ദുരിതാശ്വാസ വിതരണം ഫെബ്രുവരി രണ്ടിന് മാനന്തവാടിയിൽ .

0
 
മാനന്തവാടി. കാലം അതിജീവനം ചെറുത്ത് നിൽപ്പ് എന്ന പദ്ധതിയുടെ ഭാഗമായി ദമാം, ബാംഗ്ലൂർ കെ.എം.സി.സി.കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ നാൽപ്പത് ലക്ഷം രൂപയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഫെബ്രുവരി 2 ന് ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മാനന്തവാടി എരുമത്തെരുവ് ഗ്രീൻസ് റസിഡൻസി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് 40 ലക്ഷം രുപ അർഹർക്ക് കൈമാറും
പ്രളയ രോഗ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് തുക നൽകുന്നത്.
കാലവർഷ പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്ത 25 കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വിതരണം ചെയ്യും
രോഗംമൂലം ദുരിതമനുഭവിക്കുന്ന രോഗികൾക്ക് 17 ലക്ഷം രൂപ നൽകും.
ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കിണർ നിർമ്മിച്ച് നൽകും.
വിഷ രഹിത ഭക്ഷണം എന്ന മുദ്രാവാക്യവുമായി ജൈവകൃഷിയെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്ലോബാഗ്. പച്ചക്കറിവിത്തുകൾ എന്നിവ ചടങ്ങിൽ വെച്ച് വിതരണം ചെയ്യും.
കഴിഞ്ഞ പ്രളയത്തിൽ ഏറ്റവും കുടുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ കെ.എം.സി.സി.യുടെ മൂന്നാം ഘട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കാലം അതിജീവനം ചെറുത്ത് നിൽപ്പ് പദ്ധതി നടപ്പിലാക്കുന്നത്-
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ല്യാർ .ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ. വൈസ് പ്രസിഡണ്ട് എ.പ്രഭാകരൻ മാസ്റ്റർ
മാനന്തവാടി മുനിസിപ്പൽ ചെയർമാൻ വി.ആർ.പ്രവീജ്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബു സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സി.മോയിൻകുട്ടി.പി.പി.എ കരീം കെ.കെ.അഹമ്മദ്ഹാജി.
എം.എ.മുഹമ്മദ്ജമാൽ.
സി.കെ.സുബൈർ.എ.ഷംസുദ്ദീൻ.
റാഷിദ് ഗസ്സാലി .ഉസ്മാൻ തയ്യുള്ളതിൽഎന്നിവർ സംബന്ധിക്കും.
പതസമ്മേളനത്തിൽ ദമാം കെ.എം.സി.സി.പ്രസിഡണ്ട് കെ.സി  അസീസ്കോറോം,
.പി.വി.എസ്.മൂസ്സ.,കേളോത്ത് റാഷിദ് തേറ്റമല.കെ.സി.റഊഫ് വാളാട് എന്നിവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *