April 26, 2024

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 20 സ്ഥാനാര്‍ത്ഥികള്‍; ചിഹ്നം അനുവദിച്ചു.

0
കൽപ്പറ്റ: 
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞപ്പോള്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 20 സ്ഥാനാര്‍ത്ഥികള്‍. 23 നാമനിര്‍ദേശ പത്രികകളായിരുന്നു വയനാട് മണ്ഡലത്തില്‍ ലഭിച്ചത്. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ത്ഥി മലപ്പുറം വണ്ടൂര്‍ നീലാമ്പ്ര വീട്ടില്‍ അബ്ദുള്‍ ജലീല്‍ ഇന്നലെ (ഏപ്രില്‍ 8) പത്രിക പിന്‍വലിച്ചു. ദേശീയ പാര്‍ട്ടിയുടെ ഗണത്തില്‍ വരുന്നതിനാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ പ്രധാന സ്ഥാനാര്‍ത്ഥിയുടെ പത്രിക സാധുവായതോടെ ഡമ്മി സ്ഥാനാര്‍ത്ഥി മലപ്പുറം വെളിയാംകോട് ഗ്രാമം കല്ലാഴി കൃഷ്ണദാസിന്റെ പത്രിക സ്വയമേ തള്ളപ്പെട്ടു. മലയന്‍കീഴ് നാലാംകല്ല് ഇന്ദീവരത്തില്‍ സരിത എസ് നായരുടെ നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധനയ്ക്കു ശേഷം നേരത്തേ തള്ളിയിരുന്നു. 
ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥികള്‍, പാര്‍ട്ടി, ലഭിച്ച ചിഹ്‌നം എന്നീ ക്രമത്തില്‍: മുഹമ്മദ് പി.കെ- ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി- ആന, രാഹുല്‍ ഗാന്ധി- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- കൈപ്പത്തി, പി.പി സുനീര്‍- കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- ധാന്യക്കതിരും അരിവാളും, ഉഷ കെ- സി.പി.ഐ (എം.എല്‍) റെഡ്സ്റ്റാര്‍- ഓട്ടോറിക്ഷ, ജോണ്‍ പി.പി- സെക്യുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്- ബാറ്ററി ടോര്‍ച്ച്, തുഷാര്‍ വെള്ളാപ്പള്ളി- ഭാരത് ധര്‍മ്മ ജനസേന- കുടം, ബാബു മണി- സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ- കപ്പും സോസറും, രാഘുല്‍ ഗാന്ധി കെ- അഖില ഇന്ത്യ മക്കള്‍ കഴകം- ബക്കറ്റ്, കെ.എം ശിവപ്രസാദ് ഗാന്ധി- ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി- എയര്‍ കണ്ടീഷണര്‍, നറുകര ഗോപി- സ്വത- അലമാര, തൃശ്ശൂര്‍ നസീര്‍- സ്വത- ഹാര്‍മോണിയം, ഡോ. കെ. പദ്മരാജന്‍- സ്വത- മോതിരം, പ്രവീണ്‍ കെ.പി- സ്വത- വജ്രം, ബിജു കാക്കത്തോട്- സ്വത- മുറം, മുജീബ് റഹ്മാന്‍- സ്വത- തെങ്ങിന്‍തോട്ടം, രാഹുല്‍ ഗാന്ധി കെ.ഇ- സ്വത- ചൊരിമണല്‍ ഘടികാരം, അഡ്വ. ശ്രീജിത്ത് പി.ആര്‍- സ്വത- ചങ്ങല, ഷിജോ എം വര്‍ഗ്ഗീസ്- സ്വത- പായ്‌വഞ്ചിയും  തുഴക്കാരനും, സിബി വയലില്‍- സ്വത- ചക്ക, സെബാസ്റ്റിയന്‍ വയനാട്- സ്വത- ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍.  
അപരന്മാരെ വേര്‍തിരിച്ചറിയാന്‍ അവരുടെ പേരിനൊപ്പം അച്ഛന്റെയോ അമ്മയുടെയോ പേര് കൂടി ചേര്‍ക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശമുണ്ട്. ഇക്കാരണത്താല്‍ അപരന്മാരായ രാഘുല്‍ ഗാന്ധി കെ, S/o കൃഷ്ണന്‍ പി, രാഹുല്‍ ഗാന്ധി കെ.ഇ, S/o വല്‍സമ്മ എന്നാണ് ബാലറ്റില്‍ കാണാനാവുക. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *