August 12, 2026

സംരംഭകർക്ക് സഹായവുമായി ടിക്സ് കൽപ്പറ്റയിൽ പ്രവർത്തനമാരംഭിച്ചു

0
IMG_20190504_133730
By ന്യൂസ് വയനാട് ബ്യൂറോ
.
കൽപ്പറ്റ: സംരംഭകർക്ക് സഹായവുമായി ടിക്സ് കൽപ്പറ്റയിൽ പ്രവർത്തനം ആരംഭിച്ചു .നിലവിലുള്ള സംരംഭകർക്ക് തങ്ങളുടെ ബിസിനസ് ലാഭത്തിലാക്കാനും നവാഗതരായ സംരംഭകർക്ക് ചിട്ടയോടെ വിപണിയിൽ പ്രവേശിക്കാനുമുള്ള സാങ്കേതിക സഹായം, ഉപദേശം, സർക്കാർ സഹായങ്ങളുടെ വിവരങ്ങൾ, പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കൽ, വാർഷിക റിപ്പോർട്ട് തയ്യാറാക്കാൻ സഹായിക്കൽ,   നൂതന വിപണന തന്ത്രങ്ങൾ, സംരംഭക പരിശീലനം ,ഓൺലൈൻ മാർക്കറ്റിംഗ്  ടിപ്സ് തുടങ്ങിയ കാര്യങ്ങളുടെ ഏകോപനം   ടിക്സ് വഴി നൽകും.  ബത്തേരി ആസ്ഥാനമായി ജിനു തോമസിന്റെ  നേതൃത്വത്തിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനം  ഇപ്പോൾ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിനടുത്ത്  കൊട്ടാരം ഹെയ്റ്റ്സിലാണ് പുതിയ ഓഫീസ് തുറന്നത്. കേന്ദ്ര – കേരള  സർക്കാരുകളുടെ സംരംഭക പ്രോത്സാഹന പദ്ധതികളുടെ വിശദാംശങ്ങളും പ്രൊജക്ട് റിപ്പോർട്ടും   ടിക്സിൽ നിന്നും ലഭിക്കും. ഫോൺ: .ജിനു തോമസ് : 9847 833 833
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *