May 17, 2024

കടക്ക് പുറത്ത് എന്നാണങ്കിൽ ആദ്യം ഇറക്കി വിടേണ്ടത് സി.പി.എം. പ്രവർത്തകരെ എന്ന് ഗീതാനന്ദൻ: തൊവരിമല സമരത്തിന് കൂടുതൽ സംഘടനകളുടെ പിന്തുണ

0
Img 20190504 Wa0066
കൽപ്പറ്റ: പാവപ്പെട്ട സമരക്കാരോട് 
കടക്ക് പുറത്ത് എന്നാണങ്കിൽ ആദ്യം ഇറക്കി വിടേണ്ടത് സി.പി.എം നേതൃത്വം നൽകുന്ന എ.കെ.എസ്. പ്രവർത്തകരെയാണന്ന്   ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദൻ പറഞ്ഞു.  ഭൂവിതരണത്തിന് സർക്കാർ കണ്ടുവെച്ച കണ്ണായ ഭൂമിയിൽ അവകാശം സ്ഥാപിച്ചിട്ടുള്ളത് എ.കെ.എസ്.ആണന്നും 
 തൊവരിമല സമരത്തിന്  പിന്തുണ അറിയിച്ച് ഐക്യദാർഢ്യമായി   നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ  അദ്ദേഹം പറഞ്ഞു. .  .
ഹാരിസണ്  വേണ്ടിയാണ് ആണ് ആദിവാസികളെ സമരഭൂമിയിൽ നിന്നും അറസ്റ്റ് ചെയ്ത് നീക്കേണ്ടത്  എന്ന് എം ഗീതാനന്ദൻ ആരോപിച്ചു . ആദിവാസികളെക്കാൾ സംസ്ഥാന സർക്കാരിന് താൽപര്യം കുത്തകകളുടെ ഒന്നും ഗീതാനന്ദൻ പറഞ്ഞു.

ആദിവാസികളെയും കർഷകരെയും മണ്ണിൽ നിന്നും ഇറക്കി വിടാനുള്ള സർക്കാർ നടപടി എച്ച് എം എല്ലിനോടുള്ള താല്പര്യം പരിഗണിച്ചാണെന്ന് ഗീതാനന്ദൻ ആരോപിച്ചു.
 ആരുടെ പരാതിയിന്മേലാണ് ആണ് ശബരിമലയിലെ ആദിവാസികളെ ഭൂമിയിൽ നിന്നും ഒഴിപ്പിച്ചു എന്ന് വ്യക്തമാക്കാൻ വനംവകുപ്പ് തയ്യാറാകണമെന്ന് എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 
ഭൂമി കൈയേറ്റം കുറ്റകരം ആണെങ്കിൽ തൊവരിമലയിലെ പാവപ്പെട്ട ആദിവാസികളെ ഇറക്കി വിടും മുൻപ്  എ കെ എസ് നേതൃത്വത്തിൽ വർഷങ്ങളായി സമരത്തിന് നേതൃത്വം കൊടുക്കുന്നവരെ അറസ്റ്റ് ചെയ്യാൻ സർക്കാർ തയ്യാറാകുമൊ എന്നും ഗീതാനന്ദൻ ചോദിച്ചു.

കളക്ടറേറ്റിൽ മുൻപിൽ  പതിനൊന്ന് ദിവസമായി  നടന്നുവരുന്ന തൊവരിമല സമരത്തിന് പിന്തുണ അറിയിച്ച് നിരവധി സംഘടനകൾ രംഗത്ത് വന്നു.. ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദന്റെ നേതൃത്വത്തിൽ സമരപ്പന്തലിലേക്ക് ആദിവാസി ദളിത് ജനാധിപത്യ ഐക്യദാർഢ്യ മാർച്ച് നടത്തി. 
. ആദിവാസി സംഘടനാ നേതാക്കളായ എം, ഗീതാനന്ദൻ ശ്രീരാമൻ കൊയ്യോൺ ,അമ്മിണി വയനാട്   തുടങ്ങി  നിരവധി നേതാക്കൾ ആണ് ഏറ്റവും ഒടുവിൽ സമരപ്പന്തലിൽ എത്തിയത്. 
ആദിവാസി ദളിത് ജനാധിപത്യ ഐക്യദാർഢ്യ മാർച്ച് എന്നപേരിൽ സമര പന്തലിലേക്ക് മാർച്ച് നടത്തികൊണ്ടായിരുന്നു സമരത്തിന് പിന്തുണ അറിയിച്ചത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *